വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

kohli-lead-indian-team_710x400xt

വെസ്റ്റിന്‍ഡീസിനെതിരെ നാളെ നടക്കാനിരിക്കുന്ന ഒന്നാം ഏകദിന മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ കാര്യം. പന്ത്രണ്ടംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേസ് ബൗളര്‍ ഉമേഷ് യാദവ് അന്തിമ ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുന്നത്. കോഹ്ലിക്ക് പുറമേ, ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും, രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, മൊഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് എന്നിവരാകും ടീമിന്റെ ബോളിംഗ് കൈകാര്യം ചെയ്യുക. സീനിയര്‍ താരം ധോണിയും, ഋഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടെങ്കിലും ധോണി തന്നെയാകും ടീമിന്റെ വിക്കറ്റ് കാക്കുക.

ഇന്ത്യന്‍ ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടിറായുഡു, ഋഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ്യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി, ഖലീല്‍അഹമ്മദ്.


വാർത്തകൾ വാട്സ് ആപ്പിൽ ലഭ്യമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു:  https://chat.whatsapp.com/BdMT8N8APZl7AC57jTXezG

share this post on...

Related posts