ചൈനയ്‌ക്കെതിരെ മുട്ടന്‍ പണിയുമായി ഇന്ത്യ; ഇറക്കുമതി നിയന്ത്രിക്കുന്നതോടൊപ്പം ബദല്‍ സംവിധാമൊരുക്കും

ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ച് സ്വയംപര്യാപ്തത തേടുകയാണ് ഇന്ത്യ. ഇതിനായി പല സാധനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കേണ്ടി വരും. അത് സാധ്യമാണെന്നാണ് പുതിയ ബദല്‍ മാര്‍ഗങ്ങള്‍ തെളിയിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ടെലികോം ഉപകരണങ്ങള്‍, സോളാര്‍ പാനലുകള്‍, എയര്‍ കണ്ടിഷണറുകള്‍, പെനിസിലില്‍ എന്നിവ ഉള്‍പ്പടെ കേവലം 327 ഉല്‍പ്പനങ്ങള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും ചൈനയെ ആശ്രയിക്കുന്നതെന്ന് പഠനം. ഇവയാണ് രാജ്യം നടത്തുന്ന ഇറക്കുമതിയുടെ നാലില്‍ മൂന്നും.
ആര്‍ഐഎസ്, അഥവാ റിസേര്‍ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിങ് കണ്ട്രീസ് (Research and Information System for Developing Countries (RIS), ഐക്യരാഷ്ട്ര സംഘടനയുടെ കോംട്രേഡ് ഡേറ്റ എടുത്തു നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വെളിച്ചംവീശിയിരിക്കുന്നത്. 2018ല്‍ നിര്‍ണായകമായ സാധനങ്ങളുടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നടന്നിരിക്കുന്നത് 66.6 ബില്ല്യന്‍ ഡോളറിനാണ്. മൊത്തം ഇറക്കുമതിയാകട്ടെ 90 ബില്ല്യന്‍ ഡോളറുമെന്നും പഠനം പറയുന്നു. 2018-19 കാലഘട്ടത്തില്‍ ഔദ്യോഗിക വിവരം പ്രകാരം ചൈനയില്‍ നിന്നു നടന്നിരിക്കുന്ന ഇറക്കുമതി 76.4 ബില്ല്യന്‍ ഡോളറിനുള്ളതാണ്.

ഇറക്കുമതി ചെയ്യുന്ന ഒരു സാധനത്തിന്റെ 10 ശതമാനമെങ്കിലു ചൈനയാണ് നല്‍കുന്നതെങ്കിലോ, അല്ലെങ്കില്‍ 50 ദശലക്ഷം ഡോളറിനുള്ളേത് ചൈനയില്‍ നിന്നു വരുത്തുകയാണ് ചെയ്യുന്നതെങ്കിലോ അതിനെ ലാഘവബുദ്ധിയോടെ കാണില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയ്ക്കുള്ള കുത്തക പൊളിക്കേണ്ടത് തന്ത്രപരമായ ആവശ്യവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന സാധനങ്ങളില്‍ 327 എണ്ണത്തിന്റെ കാര്യം ലാഘവബുദ്ധിയോടെ പരിഗണിക്കാനാവില്ല. മൊത്തം 4,000 ലേറെ ഉല്‍പ്പനങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, ഇവയില്‍ 10 ശതമാനത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഗൗരവം കാണിക്കേണ്ടത്.

എന്നാല്‍, ചില സാധനങ്ങള്‍ ചൈന മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഇയര്‍ഫോണുകള്‍, ഹെഡ്ഫോണുകള്‍, മൈക്രോവേവ് അവനുകള്‍, ചില തരം വാഷിങ് മെഷീനുകള്‍ തുടങ്ങിയവെയെല്ലാം ഇതില്‍പ്പെടും. മറ്റു പലവിധ ഉല്‍പ്പന്നങ്ങളും ഇവയില്‍ പെടും- വണ്ടികളുടെ പാര്‍ട്സുകള്‍, എസ്‌കലേറ്ററുകളുടെ പാര്‍ട്സുകള്‍, ചില തരം ആസിഡുകള്‍, വളങ്ങളും കീടനാശിനികളും തുടങ്ങിയവയെല്ലാം ചൈന മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ പല വര്‍ഷങ്ങളായി ലോകത്തിന്റെ നിര്‍മാണ ഫാക്ടറിയായി ചൈന മാറിയിരുന്നു. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, തുടങ്ങിയവ നിര്‍മിക്കുന്ന ആഗോള ഭീമന്മാര്‍ ചൈനയില്‍ വന്‍തോതിലുള്ള നിര്‍മാണശാലകള്‍ തുറക്കുകയും ചെയ്തിരുന്നു. പല ഉല്‍പ്പന്നങ്ങളും അമേരിക്കയും യൂറോപ്പുമടക്കമുള്ള മേഖലകളിലേക്കും കയറ്റുമതി ചെയ്തിരുന്നത് ചൈനയില്‍ നിന്നാണ്. എന്നാല്‍, കൊറോണാവൈറസ് ബാധയ്ക്കു ശേഷവും അമേരിക്ക-ചൈന വാണിജ്യ യുദ്ധം മുറുകിയതിനു ശേഷവും പല കമ്പനികളും തങ്ങളുടെ താവളങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യ- ചൈന വാണിജ്യ ബന്ധം തകര്‍ന്നത്. അത് സ്വയം പര്യാപതതയിലേക്ക് നീങ്ങാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. ഇറക്കുമതി നിയന്ത്രിക്കുന്നതോടെ ചൈനയ്ക്ക് ആഘാതം ഏല്‍പ്പിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ചൈനയുടെ ഉത്പന്നങ്ങളുടെ ഒരു പ്രധാന മാര്‍ക്കറ്റ് കൂടിയാണ് ഇന്ത്യ.

Related posts