ആഗോള ജി ഡി പി റാങ്കില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

2018 ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍. 2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. റാങ്കിങില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 2018ല്‍ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യണ്‍ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാന്‍സിന്റെയുമാകട്ടെ 2.8 ട്രില്യണ്‍ ഡോളറായിരുന്നു. ജര്‍മനിക്കാണ് നാലാംസ്ഥാനം(3.99 ട്രില്യണ്‍ ഡോളര്‍). 2017ല്‍ 2.65 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി. അതേകാലയളവില്‍ യുകെയുടേത് 2.64 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റെ ജിഡിപി 2.5 ട്രില്യണ്‍ ഡോളറുമായിരുന്നു. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തില്‍ ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍.

share this post on...

Related posts