ധവാനടിച്ചു ഇന്ത്യക്ക് ജയം; ബംഗ്ലാദേശിനെതിരെ  ആറുവിക്കറ്റിന് തകർത്തു

1

 

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരന്നു. 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ ജയം.

റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ടാസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജയ്‌ദേവ് ഉനദ്കട് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍  ബോളര്‍മാര്‍ പുറത്തെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ താരങ്ങള്‍ ബംഗ്ലദേശ് ബാറ്റ്‌സ്മാന്‍മാരെ ‘അനങ്ങാന്‍’ അനുവദിച്ചില്ല. അതേസമയം, നാലു തവണ ‘കൈവിട്ടു’ സഹായിച്ച ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ബംഗ്ലദേശിന്റെ ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവന നല്‍കി.

തമിം ഇക്ബാല്‍ (16 പന്തില്‍ 15), സൗമ്യ സര്‍ക്കാര്‍ (12 പന്തില്‍ 14), മുഷ്ഫിഖുര്‍ റഹിം (14 പന്തില്‍ 18), മഹ്മൂദുല്ല (എട്ടു പന്തില്‍ ഒന്ന്), സാബിര്‍ റഹ്മാന്‍ (26 പന്തില്‍ 30), മെഹ്ദി ഹസന്‍ (നാലു പന്തില്‍ മൂന്ന്), റൂബല്‍ ഹുസൈന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടസ്‌കിന്‍ അഹമ്മദ് എട്ടു റണ്‍സോടെയും മുസ്താഫിസുര്‍ റഹ്മാന്‍ ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

share this post on...

Related posts