വിൻഡീസിനെതിരെ ഇന്ത്യ എയ്‌ക്ക്‌ പരമ്പര

കിങ്സ്‌റ്റൺ
ഇന്ത്യൻ എ ടീമും വിൻഡീസ്‌ എ ടീമും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റുകളുടെ പരമ്പര സ്വന്തമാക്കി ( 2–-0). അവസാന കളി സമനിലയിൽ അവസാനിച്ചു.
ജയിക്കാൻ 373 റൺ വേണ്ടിയിരുന്ന വിൻഡീസിന്‌ അവസാന ദിവസം ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 314 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌പിന്നർ ഷഹബാസ്‌ നദീം അഞ്ച്‌ വിക്കറ്റെടുത്തു. സ്‌കോർ: ഇന്ത്യ എ 201, 4–-365. വിൻഡീസ്‌ 194, 6–-314. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിൽ ശുഭ്‌മാൻ ഗിൽ ഇരട്ട സെഞ്ചുറി( 250 പന്തിൽ 204) നേടിയിരുന്നു. ഇതോടെ എ ക്ലാസ്‌ ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരനായി പത്തൊമ്പതുകാരൻ ഗിൽ.
ഇന്ത്യൻ ക്യാപ്‌റ്റൻ ഹനുമ വിഹാരിയാണ്‌ കളിയിലെ താരം. ഓൾറൗണ്ടർ ശിവം ദുബേയാണ്‌ പരമ്പരയിലെ താരം.

share this post on...

Related posts