റെഡ്മി സ്മാർട്ട് ബാൻഡ് വിപണിയിൽ; വില 1,599 രൂപ

ഷവോമി പിന്നീട് സ്മാർട്ട് ടിവി പവർബാങ്ക്, ഹെഡ്ഫോൺ തുടങ്ങിയ ധാരാളം ഉത്‌പന്നങ്ങൾ ഇന്ത്യയിൽ വില്പനക്കെത്തിച്ചു. ഈ വർഷം ജൂണിൽ തങ്ങളുടെ ആദ്യ ലാപ്ടോപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഷവോമി അവിടെയും അവസാനിപ്പിച്ചിട്ടില്ല. ഷവോമിയുടെ കീഴിലെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റെഡ്മി ബ്രാൻഡിൽ ആദ്യ സ്മാർട്ട് വാച്ച് ഷവോമി വില്പനക്കെത്തിച്ചു.റെഡ്മി ശ്രേണിയ്ക്ക് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വെയറബിൾ ഡിവൈസ് ആയാണ് റെഡ്മി സ്മാർട്ട് ബാൻഡിന്റെ വരവ്. 1,599 രൂപ വിലയുള്ള റെഡ്മി സ്മാർട്ട് ബാൻഡിന്റെ വില്പന ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ വഴി വില്പനക്കെത്തും. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ ലഭ്യമാണ്.

Related posts