തട്ടിക്കൂട്ട് റോഡ് നിര്‍മാണത്തിന് ഉദ്യോഗസ്ഥരുടെ കൈസഹായവും; ടാറിന്റെ അളവ് കൂട്ടിയാല്‍ തൊഴിലാളിക്ക് തെറിവിളി; റോഡ് നിര്‍മാണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ശരാശരിക്കും താഴേയാണെന്ന കാര്യത്തല്‍ തര്‍ക്കമില്ല. കരാറുകാരും ഉദ്യോഗസ്ഥരും ഫണ്ടില്‍ കൈയ്യിട്ട് വാരലും കഴിഞ്ഞ് മിച്ചം പിടിക്കുന്ന പണം കൊണ്ടാണ് ടാറിങ് പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ടാറിങ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് വന്‍ അഴിമതിയിലേക്കാണ്. മറ്റ് സംസ്ഥാനങ്ങളിലെ ടാറിങ് നിര്‍മാണ മേഖല ആധുനിക വല്‍കരിച്ചപ്പോള്‍ കേരളത്തില്‍ ഇപ്പോഴും തുടരുന്നത് പ്രാകൃത രീതികള്‍ തന്നെ. യന്ത്ര സംവിധാനങ്ങളെല്ലാം പഴയതില്‍ നിന്ന് മോചിതരായിട്ടില്ല. ടാറില്‍ ചേര്‍ക്കുന്ന മണ്ണെണ്ണയുടെയും ഡീസലിന്റെ അളവിലും ടാറിങ് നടക്കുമ്പോള്‍ ചേര്‍ക്കുന്ന അളവിലെല്ലാം ക്രതൃമമാണെന്ന് ഈ മുതിര്‍ന്ന തൊഴിലാളി സാക്ഷ്യപ്പെടുത്തുന്നു.

റോഡിന്റെ ഗ്യാരന്റി അഞ്ച് വര്‍ഷം; ആയുസ് ആറ് മാസം

സംസ്ഥാനത്തെ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ കരാറുകാര്‍ ഉറപ്പ് നല്‍കുന്നത് അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയാണ്. റോഡുണ്ടാക്കി പൊടിയും തട്ടി കരാറുകാര്‍ പോയി കഴിഞ്ഞാല്‍ അടുത്ത മഴയ്ക്ക റോഡ് തകരും. നിര്‍മാണത്തിലെ അശാസ്ത്രിയതയാണ് കാരണം. റോഡുട്ടാക്കുമ്പോള്‍ കൃത്യമായ അളവില്‍ ടാര്‍ ചേര്‍ക്കാറില്ലെന്ന് തൊഴിലാളി പറയുന്നു. ടാറ് മണ്ണെണ്ണയും ഡീസലും ചേര്‍ത്ത് ഉരുക്കിയെടുത്താണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ അധികം മണ്ണെണ്ണയും ഡീസലും ഉപയോഗിക്കരുതെന്ന് കരാറുകാരന്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇത് ലംഘിച്ചാല്‍ തെറിയുറപ്പാണ്. ഇങ്ങനെ ടാറ് അധികം ചേര്‍ക്കാതെ മെറ്റല്‍ പുറത്ത് തെളിയുംപോലെയാണ് റോഡ് പണി പൂര്‍ത്തിയാക്കുന്നത്. നിര്‍മാണത്തിലെ അശാസ്ത്രിയത കാരണം കാലപ്പഴക്കം ചെന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് പണി പി.ജെ ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നിരോധിച്ചതാണ്. വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കി നിര്‍മാണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങള്‍ പഴയപടിയായി. ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങള്‍ റോഡ് നിരത്തുകളില്‍ വീണ്ടും കര്‍മ്മനിരതരായി.

പരിശോധന ദിവസം പണിമുടക്കും

റോഡ് ജോലികള്‍ പുരോഗമിക്കു്ന്നതിനിടയില്‍ ചില ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഉപ വകുപ്പുകളില്‍ നിന്നു,ം പരിശോധനയുണ്ടാകാറുണ്ട്. പരിശോധനയ നടക്കുന്ന വിവരം മുന്‍കൂട്ടി ഓഫിസില്‍ നിന്ന് കരാറുകാര്‍ക്ക് വിവരം ലഭിക്കും. ഇതോടെ അന്ന് ജോലികള്‍ നടക്കില്ല. സ്ഥലതെത്തുന്ന ഉദ്യോഗസ്ഥര്‍ ടാറിന്റെ ഗുഒണനിലവാരം പോലും പരിശോധിക്കാതെ സ്ഥലം കാലിയാക്കും. ഉപകാര സ്മരണയായി കാണ്ടേണ്ട പോലെ കരാറുകാര്‍ പിന്നീട് ഉദ്യോഗസ്ഥരെ കാണുകയും ചെയ്യാറുണ്ട്. അനുവദിച്ച തുകയുടെ 30 ശതമാനം പോലും ജോലികള്‍ക്ക് ചെലവ് വരുന്നില്ലെന്നതാണ് സത്യം.

share this post on...

Related posts