
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബ്ലോഗ്ഗ്ബോസ്. മലയാളം പതിപ്പിന്റെ മൂന്നാം സീസണ് വേണ്ടി കാത്തിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകർ. പുതിയ സീസൺ ഉടൻ എത്തും എന്ന പ്രഖ്യാപനം വന്നതോടെ ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ബോബി ചെമ്മണ്ണൂർ മുതൽ സിനിമ-സീരിയൽ താരങ്ങൾ വരെയുണ്ട് ഈ പട്ടികയിൽ.

അവരിൽ ഒരാളാണ് ഉടൻ പണം അവതാരകൻ ഡെയിൻ ഡേവിസ് എന്ന ഡിഡി. കുറച്ചു എപ്പിസോഡുകളായി ഗെയിം ഷോയിൽ താരത്തെ കാണാത്തതുകൂടെ ആയപ്പോൾ ഡെയിനിന്റെ ബിഗ് ബോസ് എൻട്രി ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഡെയിനൊപ്പം സോഷ്യൽ മീഡിയയിൽ ഒട്ടേറെ താരങ്ങളുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, അവരിൽ പലരും ഇത്തരം വാർത്തകൾ നിരസിച്ചിരുന്നു. ഗായിക റിമി ടോമി, വാനമ്പാടി താരം സുചിത്ര നായർ , കരിക്ക് താരം അനു അനിയൻ, ഇവരെല്ലാം തങ്ങൾ ബിഗ് ബോസ്സിലേക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.