‘ കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനം ‘

IFFK1

രാജ്യാന്തര ചലചിത്രമേളയായ ഐഎഫ്എഫ്‌കെ ഈ വര്‍ഷം റദ്ദാക്കുമോ എന്ന സര്‍ക്കാര്‍ ആലോചനയില്‍ നിരാശപ്പെട്ട സിനിമാപ്രേമികള്‍ക്ക് ആശ്വാസമായി പുതിയൊരു വാര്‍ത്തവരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ നീക്കം തുടങ്ങിയിരിക്കുന്നു. പ്രതിനിധികളുടെ പാസിനുള്ള തുക കൂട്ടിയും ആര്‍ഭാടങ്ങള്‍ കുറച്ചും മേള നടത്താനാണ് ശ്രമം. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് സിനിമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ബദല്‍ ചര്‍ച്ചകളിലാണ് സാംസ്‌ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം 650 രൂപയായിരുന്നത് 750 ആക്കാന്‍ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. തുക കൂട്ടുന്നത് വഴി 2 കോടി നേടാമെന്നാണ് കണക്ക് കൂട്ടല്‍. പക്ഷെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി തുക മതി.

അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള വിഖ്യാത ചലച്ചിത്ര കാരന്മാരെ അന്താരാഷ്ട്ര ജൂറി അധ്യക്ഷനാക്കുകയാണ് മറ്റൊരു നിര്‍ദ്ദേശം. വിദേശത്ത് നിന്ന് വന്‍തുക മുടക്കി ജൂറി അധ്യക്ഷന്മാരെ കൊണ്ടുവരുന്നതിലെ ചെലവ് ഇത് വഴി കുറക്കാം.. ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള തുക 10 ലക്ഷമാണ്, ഇത് വേണ്ടെന്ന് വെക്കാം. എല്ലാ അവാര്‍ഡുകള്‍ക്കുമുള്ള പ്രൈസ് മണിയും വേണ്ടെന്ന് വെക്കാമെന്നതാണ് അടുത്ത നിര്‍ദ്ദേശം തിയേറ്ററുകള്‍ക്ക് മുന്നിലെ ആര്‍ഭാടങ്ങളും സാംസ്‌ക്കാരിക പരിപാടുകളും വേണ്ടെന്ന് വെക്കും. സ്വകാര്യ തിയേറ്ററുകള്‍ക്ക് നല്‍കുന്ന വാടക തുക തന്നെ കെഎസ്എഫ്ഡിസി തിയേറ്ററുകള്‍ക്കും നല്‍കുന്നുണ്ട്. ഈ തുക ഒഴിവാക്കാന്‍ കെഎസ്എഫ്ഡിസിയോട് ആവശ്യപ്പെടും. പക്ഷെ തിയേറ്ററുകളുടെ എണ്ണവും സിനിമകളുടെ എണ്ണവും കുറക്കില്ല. അന്താരാഷ്ട്ര വിഭാഗം സിനിമകളുടെ തെരഞ്ഞെടുപ്പിനുള്ള നടപടി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് എല്ലാം നിര്‍ത്തിവെച്ചിരുന്നത്.

share this post on...

Related posts