എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍


അന്തരിച്ച നടന്‍ സുകുമാരന്‍ വ്യത്യസ്ത റോളുകളിലൂടെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുണ്ടെങ്കിലും ഒരു ആഗ്രഹം ബാക്കിയാക്കിയാണ് യാത്രയായത്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗഹ്രം. മകന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസിന് ഒരുങ്ങി നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷേ അവന്റെ അച്ഛനായിരിക്കുമെന്ന് ഭാര്യ മല്ലിക പറയുന്നു.
സുകുമാരന്റെ രണ്ടു മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി അദ്ദേഹത്തിന് വലിയ പ്രതീക്ഷയും, സ്വപ്നവുമുണ്ടായിരുന്നു എന്നും അവര്‍ ഓര്‍ത്തെടുത്തു.
”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരു”മെന്ന് ഒരിക്കല്‍ സുകുവേട്ടന്‍ തമാശയായി ഷാജി കൈലാസിനോടു പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ‘സിംഹാസന’ത്തിന്റെ ഡേറ്റിനു വന്നപ്പോള്‍ ഷാജി തന്നെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം മക്കള്‍ തീര്‍ക്കും എന്നും സുകുവേട്ടന്‍ പറഞ്ഞിരുന്നു. സുകുവേട്ടന്റെ വലിയൊരു ആഗ്രഹമാണ് ‘ലൂസിഫറി’ലൂടെ സാധിക്കുന്നത്”മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടി.

സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി; പിന്നെ പോയത് ബോളിവുഡിലേക്കല്ല!… സൗന്ദര്യറാണി ഇനി സൈനീക ഉദ്യോഗസ്ഥ

”സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചപ്പോള്‍ സുകുവേട്ടന്‍ സഹായത്തിനു വിളിച്ചതു റെജി മാത്യുവിനെ ആയിരുന്നു. സുകുവേട്ടനും റെജിയും ചേര്‍ന്നു തിരക്കഥ തയാറാക്കി. ‘പാടം പൂത്ത കാലം’ എന്നു പേരുമിട്ടു. ചിത്രത്തില്‍ രണ്ടു പാട്ടുണ്ടായിരുന്നു. കോട്ടയംകാരന്‍ അനിയന്‍ തോപ്പിലിനെയാണ് അത് ഏല്‍പ്പിച്ചത്. അനിയന്‍ ഈ പാട്ടുകള്‍ക്ക് ഈണമിട്ടു. റെക്കോര്‍ഡിങ് നടന്നില്ല. ചിത്രം സ്വയം നിര്‍മിക്കാനായിരുന്നു പ്ലാന്‍. ആരൊക്കെ അഭിനയിക്കണമെന്ന് അന്തിമ തീരുമാനം എടുത്തിരുന്നില്ല. എങ്കിലും ഒറ്റപ്പാലത്തു ചിത്രീകരിക്കാന്‍ തീരുമാനിച്ചു.”

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

”1997ഓഗസ്റ്റില്‍ ഷൂട്ടിങ് തുടങ്ങി, ക്രിസ്മസിനു റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ അതിനു മുമ്പേ ജൂണ്‍ 16നു സുകുവേട്ടന്‍ യാത്രയായി. കര്‍ക്കടകം കഴിഞ്ഞു ചിങ്ങം ഒന്നിനു പൂജയും റെക്കോര്‍ഡിങ്ങും നടത്താനിരിക്കുകയായിരുന്നു. ആ സിനിമ നടക്കാതെ പോയതില്‍ എനിക്ക് വലിയ വിഷമമുണ്ട്. അതിന്റെ തിരക്കഥ എന്റെ കൈവശമുണ്ടായിരുന്നു. സുകുവേട്ടന്റെ മനോഹരമായ കൈപ്പടയിലുള്ള സ്‌ക്രിപ്റ്റ്…..സുകുവേട്ടന്‍ മരിച്ചു രണ്ടു വര്‍ഷമായപ്പോള്‍ അതു ഞാന്‍ റെജിക്കു കൊടുത്തു. എന്നെങ്കിലും റെജി അത് എടുക്കുന്നുവെങ്കില്‍ ചെയ്തു കൊള്ളാനും പറഞ്ഞു. പക്ഷേ അതു സിനിമയായില്ല.”

പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ്
”എന്റെ മക്കള്‍ മിടുക്കരാകുമെന്നു സുകുവേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. ‘ലൂസിഫര്‍’ സംവിധാനം ചെയ്യുമ്പോള്‍ അച്ഛന്റെ സ്വപ്നം കൂടിയാണ് അവന്‍ നിറവേറ്റുന്നത്. സിനിമ സംവിധാനം ചെയ്തിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചു നല്ല വിവരം പൃഥ്വിരാജിനുണ്ട്.സംവിധായകര്‍ക്കും ക്യാമാറാമാന്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമൊപ്പം നിന്ന് എല്ലാം അവന്‍ പഠിച്ചെടുത്തതാണ്. ‘ലൂസിഫറി’ന്റെ തിരക്കഥ പൂര്‍ത്തിയായ ശേഷം രണ്ടു മാസമാണു ഗൃഹപാഠം ചെയ്തത്. രാത്രി ഒരു മണി വരെ നീളുന്ന തപസ്യയായിയിരുന്നു അത്.’


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts