പതിവായി മുഖം ബ്ലീച്ച് ചെയ്താൽ….

Image result for belaching effect

പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം. മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ ചിലർ എന്തും പരീക്ഷിക്കും. മുഖം ബ്ലീച്ചിംഗ് ചെയ്യുന്നത് സാധാരണമായ പ്രക്രിയതന്നെയാണ്. ഇതിനായി വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിംഗ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് ദോഷകരമല്ലെന്നാണ് കമ്പനികൾ പറയുന്നത്. അതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടുതന്നെ നിങ്ങളുടെ ചർമ്മത്തിൽ ചില പ്രതികൂല ഫലങ്ങൾ അവ ഉണ്ടാക്കും. ഫേഷ്യൽ ബ്ലീച്ചിൽ ഭൂരിഭാഗവും ഹൈഡ്രോക്വിനോൺ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ എ.എച്ച്.എകളുള്ള മെഡിക്കൽ ഗ്രേഡ് സ്കിൻ ലൈറ്റനിംഗ് ക്രീമുകൾ എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഇപ്പോൾ, ഗ്ലൂട്ടത്തയോൺ എന്ന ആൻറിഓക്‌സിഡന്റ് അടങ്ങിയ ബ്ലീച്ച് പ്രോഡക്ടുകളും ഉണ്ട്. എല്ലാ ബ്ലീച്ചിംഗ് നടപടിക്രമങ്ങളുടെയും ഫലങ്ങൾ ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിൽക്കുകയും അതിനുശേഷം ക്രമേണ മങ്ങുകയും ചെയ്യും.

Image result for belaching effect

വിപണിയിലെ മിക്ക ബ്ലീച്ച് ക്രീമുകളിലും ഓർത്തോഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചൊറിച്ചിൽ, ചർമത്തിലെ കുത്തൽ, ചർമ്മത്തിെൻറ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ള അലർജിക്ക് ബ്ലീച്ചിങ് കാരണമാകാറുണ്ട്. ചിലർക്ക് മുഖത്തെ വീക്കം, പുറംതൊലിയിലെ തടിപ്പ്, നിറംമാറ്റം, ചർമ്മത്തിെൻറ വരണ്ട അവസ്ഥ എന്നിവയും അനുഭവപ്പെടാം. ചില ആളുകളുടെ മുഖത്ത് ബെർണിംഗ് സെൻസേഷൻ പ്രതീതി ഉണ്ടാവുന്നതായും പരാതികൾ ഉണ്ടാകാറുണ്ട്. വിപണിയിൽ ലഭ്യമായ എല്ലാ ഫേഷ്യൽ ബ്ലീച്ചിംഗ് പ്രോഡക്ടുകളിലും ഹൈഡ്രജൻ പെറോക്സൈഡ് ഒരു സാധാരണ ഘടകമാണ്. ഇതിന് ഉയർന്ന PH മൂല്യമുണ്ട്, മാത്രമല്ല ഇത് ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യും. നിങ്ങൾ ഒരു വരണ്ട ചർമ്മമുള്ള ആളാണെങ്കിൽ, ഫേഷ്യൽ ബ്ലീച്ച് ഉപയോഗിക്കുന്നത് ചിലപ്പോൾ ഡെർമറ്റൈറ്റിസ്, എക്സിമ എന്നിവയ്ക്കും കാരണമാകും.

Image result for belaching effect

അതിനാൽ, വരണ്ട ചർമ്മമുള്ളവർ മുഖം ബ്ലീച്ച് ചെയ്യുന്നതിൽനിന്ന് മാറി നിൽക്കുന്നതാകും നല്ലത്. കൂടാതെ മിക്ക ബ്ലീച്ചുകളിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരിക്കുന്നതിനാൽ അത് മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ ക്യാൻസറിന് കാരണമാകും. മാത്രമല്ല, ഇതിൽ ഹൈഡ്രജൻ പെറോക്സൈഡ്, ബെൻസോയിൽ പെറോക്സൈഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എപ്പിഡെർമിസ് നേർത്തതാക്കാൻ ഇടയാക്കുകയും ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Related posts