സ്ത്രീകൾ 30കളിൽ ഗർഭിണിയായാൽ!

Image result for pregnancy after 30

ഗർഭധാരണത്തിന് പുരുഷന്റേയും സ്ത്രീയുടേയും പ്രായം പ്രധാനപ്പെട്ട ഒന്നാണ്. പല സ്ത്രീകളും പഠനവും കരിയറും കഴിഞ്ഞു 30കളിലാണ് വിവാഹം കഴിയ്ക്കുന്നതും തുടർന്നു ഗർഭം ധരിയ്ക്കുന്നതും. 30കളിൽ ഗർഭധാരണം നടക്കുന്നതു സാധാരണയാണ്. എന്നാൽ ഈ പ്രായത്തിലെ ഗർഭധാരണം നൽകുന്ന ചില റിസ്‌കുകളുമുണ്ട്. പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ചില പ്രധാന കരുതലുകളെങ്കിൽ വലിയ പ്രശ്‌നങ്ങളില്ലാതെ ഗർഭധാരണവും ഗർഭ കാലയളവും മറി കടക്കാം. ബയോളജിക്കൽ ക്ലോക്ക് എന്ന ഒന്നുണ്ട് നമ്മുടെയെല്ലാവരുടേയും ശരീരത്തിൽ. സമയ ക്രമം അനുസരിച്ച് ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്ന, മാറ്റം വരുത്തുന്ന ഒന്നാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ 30കൾക്കു ശേഷം സ്ത്രീകളിലെ ഗർഭധാരണ സാധ്യത കുറയുന്നുവെന്നു തന്നെ വേണം, പറയുവാൻ.

Image result for pregnancy after 30

എന്നിരുന്നാലും 30നു ശേഷം, അതായത് 30-34 വരെയുള്ള പ്രായത്തിലെ ഗർഭധാരണ സാധ്യത 86 ശതമാനം വരെയുണ്ട്. ഇതുപോലെ ഈ പ്രായത്തിലെ അബോർഷൻ സാധ്യത 20 ശതമാനമാണ്. 35-39 വരെയുള്ള പ്രായത്തിലെ ഗർഭധാരണ സാധ്യത 78 ശതമാനമാണ്. പ്രത്യേകിച്ചും 37നു താഴെയെങ്കിൽ. ഇത്തരം പ്രായത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ കുട്ടികൾക്കുണ്ടാകുന്നു. അമ്മയിൽ അബോർഷൻ, കുട്ടിയ്ക്കുണ്ടാകുന്ന ഡൗൺ സിൻഡ്രോം, വളരെ ചുരുക്കം മാത്രം വരുന്ന ഗർഭധാരണ പ്രശ്‌നങ്ങൾ എന്നിവ വർദ്ധിയ്ക്കുകയും ചെയ്യുന്നു. 30 ശേഷംഗർഭധാരണത്തിനു ശ്രമിയ്ക്കുമ്പോൾ, അതായത് ചില സ്ത്രീകൾക്ക് വൈകിയേ ഗർഭം ധരിയ്ക്കുവാൻ സാധിയ്ക്കൂ. സ്ത്രീകളിൽ പ്രായമേറുന്തോറും ഓവുലേഷനിൽക്രമക്കേടുകളും ആർത്തവ ക്രമക്കേടുകളുമുണ്ടാകുന്നതാണ് പ്രധാനപ്പെട്ട കാരണമായി പറയാവുന്നത്.

Image result for pregnancy after 30

ഇത് ഗർഭധാരണം ബുദ്ധിമുട്ടാക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നു. ആർത്തവവും ഓവുലേഷനും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇവ രണ്ടും ഗർഭധാരണവുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു.സ്ത്രീകൾക്ക് 30കൾക്കു ശേഷം, പ്രത്യേകിച്ചും 35നു മുകളിൽ ചില ജീവിതശൈലീ രോഗങ്ങൾക്കു സാധ്യതയേറെയാണ്. അമിതവണ്ണം, ഹൈ ബിപി , തൈറോയ്ഡ്, പ്രമേഹം, തുടങ്ങിയവയെല്ലാം തന്നെ , മാസം തികയാത്ത പ്രസവം പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു. അമ്മയ്ക്കും പല ആരോഗ്യപരമായ പ്രശ്‌നങ്ങളുമുണ്ടാകുന്നു മാത്രമല്ല, ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഇതു നല്ലതല്ല. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിലും പല പ്രശ്‌നങ്ങൾക്കും സാധ്യതയേറുന്ന ഒന്നാണിത്.30കൾക്കു ശേഷം ഗർഭധാരണമെങ്കിൽ സാധാരണ പ്രസവം മറ്റു പ്രശ്‌നങ്ങളില്ലെങ്കിൽ തന്നെ ബുദ്ധിമുട്ടാകും. സെർവിക്‌സ് അഥവാ ഗർഭാശയ മുഖം അകലാനുള്ള ബുദ്ധിമുട്ടാണു കാരണം. പ്രായമേറുന്തോറും ഇതിന്റെ ഫ്‌ളെക്‌സിബിലിറ്റി കുറയും.സിസേറിയൻ സാധ്യതകൾ കൂടുതൽ ഉയരുകയാണ് ഇത് ചെയ്യുന്നത്. ഗർഭാശയ ഗളം അഥവാ സെർവിക്‌സ് വേണ്ട രീതിയിൽ വികസിയ്ക്കില്ല, കുഞ്ഞിനെ പുറന്തള്ളുവാൻ പാകത്തിൽ ഗർഭാശയ ചലനങ്ങൾ കൂടുതൽ ശക്തമായിരിയ്ക്കുകയുമില്ല.

Image result for pregnancy after 30

കുഞ്ഞിന്റെ ചലനം ശരിയായിരിയ്ക്കില്ല, ഇതെല്ലാം തന്നെ സിസേറിയനിലേയ്ക്കു നയിക്കുന്ന ചില പ്രധാനപ്പെട്ട കാരണങ്ങളാണ്. അതുപോലെ തന്നെ 30നു മുകളിൽ, പ്രത്യേകിച്ചും 35 കളിൽ സ്ത്രീയുടെ ഗർഭധാരണത്തിന് അടിസ്ഥാനമായ ഓവം അഥവാ അണ്ഡത്തിന്റെ ഗുണം കുറയുന്നു. 30നു മുകളിൽ നടക്കുന്ന ഗർഭധാരണം കാരണം ഡൗൺ സിൻഡ്രോം, സ്‌പൈനൽ കോഡിനുണ്ടാകുന്ന ചില പ്രശ്‌നങ്ങൾ എന്നിവയെല്ലാം കുഞ്ഞുങ്ങൾക്കുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു വേണം, പറയുവാൻ. മെഡിക്കൽ സഹായത്തിനു പരിഹരിയ്ക്കാനാകാത്ത ചില പ്രശ്‌നങ്ങൾ. ഇത്തരം ഗർഭിണികളിൽ അമിനോസെന്റസിസ്, അൾട്രാ സൗണ്ട് ടെസ്‌ററുകൾ നടത്തുന്നതു സാധാരണയാണ്.

Related posts