ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്‌സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇ-കൊമേഴ്‌സിലെ പ്രമുഖ ബ്രാന്‍ഡുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്ക്‌സ്, ഗ്രോസറി, ഭക്ഷണം, ലൈഫ്‌സ്റ്റൈല്‍, വെല്‍നസ്, ട്രാവല്‍, വസ്ത്രങ്ങള്‍, ആരോഗ്യം-ഫിറ്റ്‌നസ്, വിനോദം, വീട് അലങ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം ഓഫര്‍ പാക്കേജിലുണ്ട്.

കൂടുതല്‍ കാഷ്ബാക്ക്, ഡിസ്‌ക്കൗണ്ട്‌സ് തുടങ്ങിയവയെല്ലാം ഓഫറിന്റെ ഭാഗമായി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ്‌ലെസ് ഇഎംഐ, ഡിജിറ്റല്‍ വാലറ്റ് പോക്കറ്റ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വായ്പ തുടങ്ങിയവയിലൂടെ ലഭ്യമാകും.ലൈഫ്‌സ്റ്റൈല്‍, ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് പതിവ് ഇളവുകള്‍ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. ടാറ്റാ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റവും കുറഞ്ഞത് 3000 രൂപയുടെയെങ്കിലും പര്‍ചേസ് നടത്തുമ്പോള്‍ 1500 രൂപവരെ 10 ശതമാനം ഇളവ് ലഭിക്കുന്നു.

ടാജ്, സെലിക്യുഷന്‍സ്, വിവാന്ത ഹോട്ടലുകളില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട്. ബ്രേക്ക്ഫാസ്റ്റില്‍ 20 ശതമാനം ഉളവ് വേറെയും ലഭിക്കും. ടാജ് ഗിഫ്റ്റ് കാര്‍ഡില്‍ 10 ശതമാനം ഇളവുണ്ട്. 1500 രൂപവരെ 25 ശതമാനം ഇളവ് ക്യുമിന്‍ ഓര്‍ഡറിലും ലഭിക്കും.മേക്ക് മൈ ട്രിപ്പിലൂടെ ഫ്‌ളൈറ്റ് ബുക്കിങിന് 1500 രൂപ, ബിഗ് ബാസ്‌ക്കറ്റില്‍ ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞത് 2000 രൂപ ചെലവിടുമ്പോള്‍ 150 രൂപയുടെ ഡിസ്‌ക്കൗണ്ട്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബുധനാഴ്ച ഫാഷനില്‍ 300 രൂപവരെ 10 ശതമാനം ഡിസ്‌ക്കൗണ്ട്, ക്രോമയില്‍ എല്ലാ വ്യാഴാഴ്ചയും എന്തു സാധനത്തിനും 2,500 രൂപവരെ ഇളവ്, സ്വിഗിയില്‍ വെള്ളിയാഴ്ചകളില്‍ 20 ശതമാനം 150 രൂപവരെയും ഇളവുണ്ട്.

ഭക്ഷ്യ-ഗ്രോസറി സാധനങ്ങള്‍ക്ക് ലിഷ്യസ്, ഫ്‌ളിപ്പ് കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് തുടങ്ങിയവരില്‍ നിന്നും 10 ശതമാനം ഇളവുണ്ട്. സൊമാറ്റോ, സ്വിഗി, ഈസി ഡൈനര്‍, സൂപര്‍ ഡെയ്‌ലി, ഈറ്റ് ഷുവര്‍ എന്നിവര്‍ 60 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നു.ഇലക്ട്രോണിക്‌സ്, മൊബൈല്‍, ലാപ്പ്‌ടോപ്പ് തുടങ്ങിയവയ്ക്ക് പ്രമുഖ ബ്രാന്‍ഡുകള്‍ കാര്‍ഡുകളില്‍ ഇഎംഐ ഓഫര്‍ നല്‍കുന്നുണ്ട്. എല്‍ജി 17.5 ശതമാനം (പരമാവധി 15,000രൂപവരെ), വോള്‍ട്ടാസ് 12.5 ശതമാനം (പരമാവധി 10,000രൂപവരെ), വേള്‍പൂള്‍ 10 ശതമാനം (പരമാവധി 5000രൂപവരെ), ഐഎഫ്ബി 10 ശതമാനം, ബ്ലൂസ്റ്റാര്‍ 5 ശതമാനം, കാനണ്‍ 10 ശതമാനം, പാനസോണിക്ക് 10 ശതമാനം തോഷിബ 10 ശതമാനം വരെയും കാഷ്ബാക്കുകള്‍ നല്‍കുന്നു.

ആമസോണില്‍ സാംസങ് ഗാലക്‌സി എം32ന് 1250 രൂപവരെ ഇളവുണ്ട്. സാംസങ് ഇ-സ്റ്റോറില്‍ ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ക്ക് ഈ ഇളവുണ്ട്.വിവോയ്ക്ക് 5000 രൂപ, ഒപ്പോയ്ക്ക് 3000 രൂപ, റിലയന്‍സ് ഡിജിറ്റല്‍ ഇടപാടിന് 10,000 രൂപ, സാംസങ് ഇലക്ട്രോണിക്‌സിന് 22.5 ശതമാനം വരെയും കാഷ്ബാക്ക് ഓഫറുകളുണ്ട്.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിന് 5 ശതമാനം വരെ കാഷ്ബാക്ക് ഉണ്ട്. ഹയര്‍, എല്‍ജി, സാംസങ്, പാനസോണിക്, ഹിറ്റാച്ചി, വോള്‍ട്ടാസ്, ഐഎഫ്ബി, ബ്ലൂസ്റ്റാര്‍ തുടങ്ങിയവരെല്ലാം ഇഎംഐ വായ്പയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

യാത്രകള്‍ക്ക് മേക്ക് മൈ ട്രിപ്പ് 15 ശതമാനം വരെയും ക്ലബ് മഹീന്ദ്ര 12 ശതമാനം വരെയും ഇളവുകള്‍ നല്‍കുന്നു.ഐസിഐസിഐ ബാങ്ക് ഫാസ്റ്റ് ടാഗ് എടുക്കുമ്പോള്‍ 100 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു.

ഫാഷന്‍ വിഭാഗത്തില്‍ അജിയോയില്‍ ഏറ്റവും കുറഞ്ഞത് 3000 രൂപയുടെ ഇടപാടില്‍ 10 ശതമാനം, 1000 രൂപവരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. സീക്കോ വെബ്‌സൈറ്റിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം ഇളവ്, എലിഫിറ്റിയില്‍ ഏറ്റവും കുറഞ്ഞത് 4,999 രൂപയുടെ ഇടപാട് നടത്തുമ്പോള്‍ 15 ശതമാനം, അല്ലെങ്കില്‍ 7500 രൂപവരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ക്രോക്ക്‌സില്‍ 25 ശതമാനം ഇളവുണ്ട്.

ഹെല്‍ത്ത്-ഫിറ്റ്‌നസ് വിഭാഗത്തില്‍ ശില്‍പ്പഷെട്ടിയുടെ യോഗ, ഫിറ്റ്‌നസ് ആപ്പിന് വരിക്കാരാകുമ്പോള്‍ 50 ശതമാനം ഇളവു ലഭിക്കും.ഫാം ഈസിയില്‍ മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 15 ശതമാനം ഡിസ്‌ക്കൗണ്ട്, കൂടാതെ 10 ശതമാനം കാഷ്ബാക്കും ലഭ്യമാകുന്നു.

ഫിറ്റെര്‍നിറ്റിയില്‍ വിര്‍ച്ച്വല്‍ മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ 20 ശതമാനം ഡിസ്‌ക്കൗണ്ട്.1എംജി വാലറ്റില്‍ മരുന്നുകള്‍ക്ക് 16 ശതമാനം ഇളവും 5 ശതമാനം കാഷ്ബാക്കും ലഭിക്കും.അപ്പോളോ ഫാര്‍മസിയില്‍ എല്ലാ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്കും 5 ശതമാനവും മരുന്നുകള്‍ക്ക് 10 ശതമാനവും ഇളവുണ്ട്.

വീട് അലങ്കരിക്കുമ്പോള്‍ പെപ്പര്‍ഫ്രൈയിലൂടെ ബുക്ക് ചെയ്യുന്ന ഫര്‍ണീച്ചറുകള്‍ക്ക് അധികമായി അഞ്ചു ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. മൊജാര്‍ട്ടോയില്‍ 10 ശതമാനവും ഇളവുണ്ട്.ഫര്‍ലെങ്കോയിലൂടെ ഫര്‍ണീച്ചര്‍ ബുക്ക് ചെയ്യുമ്പോള്‍ 15 ശതമാനം ഫ്‌ളാറ്റ് ഡിസ്‌ക്കൗണ്ടുണ്ട്. വേക്ക്ഫിറ്റില്‍ ഏറ്റവും കുറഞ്ഞത് 12,000 രൂപയ്ക്ക് വാങ്ങുമ്പോള്‍ 33 ശതമാനം ഇളവും ലഭിക്കും.

ഇ-ലേണിങ് വിനോദ വിഭാഗത്തില്‍ വേദാന്തു മാസ്റ്റര്‍ ക്ലാസുകള്‍ സൗജന്യമായി ലഭിക്കും പെയ്ഡ് കോഴ്‌സുകള്‍ക്ക് 20 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.ബൈജൂസിന്റെ കോഴ്‌സുകള്‍ക്ക് അധിക ചെലവൊന്നും ഇല്ലാതെ ഇഎംഐ ലഭ്യമാകും.എഡ്യുംഗുരു കോഴ്‌സുകള്‍ക്ക് 35 ശതമാനവും ഇളവുണ്ട്.ഗാന, ഔട്ട്‌ലുക്ക്, ഇന്ത്യ ടുഡേ, എപിക്ക് ഓണ്‍ തുടങ്ങിയ വിനോദ മാധ്യമ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് 70 ശതമാനം ഓഫുണ്ട്.

Related posts