ഐസ്‌ക്രീം പാര്‍ലര്‍ കേസ് : കുഞ്ഞാലികുട്ടിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ
വി. എസ് അച്ചുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടെന്നും അതില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു വിഎസിന്റെ ഹര്‍ജി. എന്നാല്‍ അന്വേഷണ ശരിയായ ദിശയിലായിരുന്നെന്നും യാതൊരുവിധ സമ്മര്‍ദ്ദങ്ങളും കേസില്‍ ഉണ്ടായിരുന്നില്ല എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് വിഎസിന്റെ ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേസില്‍ യുവതികള്‍ക്ക് പണം കൊടുത്തതായി തെളുവുകളില്ലൈന്നത് നേരത്തേ അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts