ഗര്‍ഭത്തെ കുറിച്ച് പറയുന്നത് നിര്‍ത്തി, എന്റെ സിനിമയെ കുറിച്ച് വാര്‍ത്ത കൊടുക്കൂ എന്ന് മാധ്യമങ്ങളോട് പേർളി

Pearle Maaney on her Bollywood debut, 'Ludo' - The Hindu

അവതാരകയായും അഭിനേത്രിയായും മലയാളികളുടെ കെെയ്യടി നേടിയിട്ടുള്ള താരമാണ് പേളി മാണി. തുടർന്ന് ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായെത്തിയും പേളി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി.ലുഡോയിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. അനുരാഗ് ബസുവാണു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. . എന്നാൽ മലയാളം മാധ്യമങ്ങൾ പേളിയുടെ ഗർഭകാല വാർത്തകൾക്ക് പിന്നാലെയാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് ഇപ്പോഴിതാ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കന്നത്. പേളിയുടെ പ്രതികരണം സോഷ്യൽ മീഡിയയിലൂടെയായിരുന്നു. ”ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എന്റെ ഗർഭകാലത്തെ കുറിച്ചുള്ള വാർത്തകൾക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാൽ വലിയ സഹായമാകും”. എന്നായിരുന്നു പേളിയുടെ പ്രതികരണം.


Was unsure, thought Anurag Basu would replace me: Pearle Maaney on 'Ludo' -  TNS

നേരത്തെ പേളിയുടെ ഗർഭകാല വാർത്തകൾക്ക് മാധ്യമങ്ങൾ നൽകുന്ന അമിതപ്രാധാന്യത്തെ പരിഹസിച്ചു കൊണ്ട് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരുന്നു. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പേളിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് കഥകളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ ഒരു പ്രധാന കഥ പേളിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. മലയാളി നഴ്സായാണ് ചിത്രത്തിൽ പേളി അഭിനയിക്കുന്നത്. പങ്കജ് ത്രിപാഠി, രാജ്കുമാർ റാവു, അഭിഷേക് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Related posts