‘ഞാൻ ഇത്രയും ഹാപ്പിയായ ജീവിതം കൊണ്ടുപോകുന്നത് ഈ ലേഡി കാരണമാണെന്ന് മഷൂറാ ബഷി

Reacting To Mean Comments | Basheer Bashi & Family | On Live | Mashura |  Suhana - YouTube

ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ബഷീർ ബഷിയെ അറിയാത്ത മലയാളികൾ കുറവാണ്. ബഷീറിനെ മാത്രം ആല്ല അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. ബഷീറിന് രണ്ടു ഭാര്യമാരാണ് ഉള്ളത്. അത് കൊണ്ടുതന്നെ ഇവരുടെ ബന്ധം അതിശയത്തോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. മഷൂറയും, സുഹാനയും ആണ് ബഷീറിന്റെ ജീവിത നായികമാർ. സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിട്ടുണ്ട്.

Mashura birthday celebration: 'ഞാൻ ഇത്രയും ഹാപ്പിയായ ജീവിതം കൊണ്ടുപോകുന്നത്  ഈ ലേഡി കാരണമാണ്'മഷൂറ ബഷി! - basheer bashi second wife mashura's birthday  celebration video goes viral | Samayam ...

ഒപ്പം കല്ലുമ്മക്കായ എന്ന വെബ് സീരീസ് വഴിയും കുടുംബം മുഴുവനും പ്രേക്ഷർക്ക് മുൻപിൽ എത്താറുണ്ട്. മാത്രമല്ല കുടുംബത്തിൽ ഉള്ള ഏറ്റവും ചെറിയ കുഞ്ഞുതാരം സൈഗുവരെ യൂ ട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോൾ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മഷൂറയുടെ പിറന്നാൾ ആണ് കുടുംബം ഒന്നടങ്കം ആഘോഷിക്കുന്നത്. മഷൂറക്ക് സർപ്രൈസ് ആയി പാർട്ടി നൽകുന്ന വീഡിയോയും ഇപ്പോൾ വൈറൽ ആണ്. മാത്രമല്ല കേക്ക് മുറിച്ചപ്പോൾ അത് ആദ്യമേ പകുത്തു നൽകികൊണ്ട് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. ” എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിനു കാരണമായ ലേഡിയാണ് സുഹാന, അപ്പോൾ അത് ആദ്യം കൊടുക്കേണ്ടതെയും അവർക്കാണ്”, എന്നും മഷൂറ പറയുന്നു.

Related posts