”നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം; അത് എന്റെ ഹൃദയത്തിലുമുണ്ട്”!… കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി


പട്‌ന: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികളുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ”നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്” എന്നായിരുന്നു മോദി പറഞ്ഞത്. പട്‌ന മെട്രോ റെയില്‍ പ്രോജക്ടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാറില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍ കുമാര്‍ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും.’ മോദി പറഞ്ഞു.
ബിഹാറില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ നരേന്ദ്രമോദിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉണ്ടായിരുന്നു.
നേരത്തേയും, പുല്‍വാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ‘വന്ദേ ഭാരത് എക്‌സ്പ്രസിന്റെ’ ഉദ്ഘാടനച്ചടങ്ങില്‍ മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts