ഗുജറാത്തി അറിയില്ല, മാറിക്കയറിയത് വേഗം തിരുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

rahul-gandhi-pti-13617.jpg.image.975.568

rahul-gandhi-pti-13617.jpg.image.975.568

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും തന്റെ നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കൈയടി നേടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വെച്ച് മാധ്യമ ശ്രദ്ധ നേടിയെങ്കിലും ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് സാമൂഹ്യമാധ്യമങ്ങളിലെ ഏറ്റവും പുതിയ രസികന്‍ ചര്‍ച്ച.

പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗാന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.

നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി.

രാഹുല്‍ഗാന്ധി ശൗചാലയത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച് പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് കൊടുക്കേണ്ടിയും വന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്.

Related posts