കൊടുങ്കാറ്റുകളെ എനിക്ക് ഭയമില്ല, എന്റെ കപ്പലോടിക്കാന്‍ ഞാന്‍ പഠിക്കുകയാണ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പിയില്‍ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു. കാന്‍സര്‍ രോഗത്തിന് അടിമയായ കാര്യം ശിവാനി തന്നെയാണ് ആരാധകരോട് പങ്ക് വച്ചത്. എന്നാല്‍ രോഗത്തെ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ട് പോകുന്ന ശിവാനിക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഇപ്പോള്‍ ശിവാനി പങ്ക് വച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. കാന്‍സറിനോടുള്ള തന്റെ പോരാട്ടവീര്യം വ്യക്തമാക്കികൊണ്ടുള്ള വീഡിയോയാണ് ശിവാനി പങ്കുവെച്ചിരിക്കുന്നത്.

കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’ കീമോ കഴിഞ്ഞിരിക്കുന്ന ശിവാനി മൊട്ടയടിച്ച ലുക്കിലാണ് വീഡിയോയില്‍ എത്തുന്നത്. കാന്‍സര്‍ അതിന്റെ പോരാട്ടം ആരംഭിച്ചു, എന്നാല്‍ ഞാന്‍ അതിനെ ഇല്ലാതാക്കും എന്നും വീഡിയോയില്‍ കുറിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയിലൂടെയാണ് താരം കാന്‍സര്‍ രോഗം പിടിപ്പെട്ട കാര്യം അറിയിച്ചത്. കോവിഡ് വന്നു പോയതിന് പിന്നാലെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരം ബയോപ്‌സി ചെയ്യുന്നത്.

Related posts