വാവെയ് ഹാര്‍മണി; സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം

ആന്‍ഡ്രോയിഡിനോടുള്ള മത്സരം കടുപ്പിച്ച് വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി പുറത്തിറക്കി. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ടെലിവിഷന്‍, ധരിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ എന്നിവയിലും ഒഎസ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഒഎസ് എന്നിവയില്‍നിന്നൊക്കെ വ്യത്യസ്തമായിരിക്കും വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം. ഈ വര്‍ഷം അവസാനത്തോടെ വാവെയ് സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ ഇത് പ്രവര്‍ത്തനസജ്ജമാകും. 2012 മുതല്‍ വാവെയ് സ്വന്തമായി ഒഎസ് നിര്‍മിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളിലേക്കുള്ള ആക്സസ് നഷ്ടപ്പെടുമെന്ന ഭീഷണി നിലനില്‍ക്കെയാണ് വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. ഭാവിയില്‍ വാവെയ് ഫോണുകളിലും ലാപ്ടോപ്പുകളിലും മൈക്രോ എസ്ഡി, എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വിവരമുണ്ട്. ഗൂഗിള്‍, ആന്‍ഡ്രോയിഡ് സേവനങ്ങളില്‍നിന്ന് ട്രംപ് വാവെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ ഒഎസുമായി കമ്പനിയെത്തിയത്.

share this post on...

Related posts