തേങ്ങ ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാം!

വെളിച്ചെണ്ണ, തേങ്ങാ അരച്ചു ചേർത്ത കറികൾ, തേങ്ങാ ചിരകിയതും തേങ്ങാക്കൊത്തും ഇങ്ങനെ പല രീതിയിലും ആയി നമ്മൾ മലയാളികൾ തേങ്ങ ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ രൂപമായ വെളിച്ചെണ്ണ ആരോഗ്യകരമോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ട്. കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്ന ചീത്തപ്പേര് ഇപ്പോഴും വെളിച്ചെണ്ണയ്ക്ക് ഉണ്ട്. തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യകരമാകുന്നത് അവ ആരോഗ്യകരമായി ഉപയോഗിച്ച് തുടങ്ങുമ്പോഴാണ്. അതിനാൽ എങ്ങനെ വളരെ ആരോഗ്യകരമായി ഇവയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. തേങ്ങ ചേർത്ത കറികൾക്ക് നമ്മുടെ ശരീരത്തിൽ ഊർജം നൽകാൻ കഴിവുണ്ട്. അതായത് കൂടുതൽ ശാരീരിക അധ്വാനം, വ്യായാമം ചെയ്യുന്നവർക്ക് തേങ്ങ ഊർജം നൽകും. അതേ സമയം ശരീരം മെലിയാൻ ആഗ്രഹിയ്ക്കുന്നവർക്ക് ആരോഗ്യകരമായി കഴിയ്ക്കാവുന്ന ഒന്നു കൂടിയാണിത്. കാരണം ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ലതിനെ കൂട്ടുന്നു.

Easy Coconut Curry | Minimalist Baker Recipes

ഇതിലുള്ള കൊഴുപ്പ് മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളാണ്. നമ്മൾ ചെറിയ അളവിൽ ഇത് കഴിച്ചാൽ വയർ നിറഞ്ഞുവെന്ന തോന്നൽ ഇതുണ്ടാക്കുന്നു. ഇതിനാൽ തന്നെയാണ് തേങ്ങാപ്പാലോ തേങ്ങയോ ചേർത്ത ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വിശപ്പു കുറയുന്നതും. ഇതിൽ മാംഗനീസ്, സെലേനിയം എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതു പോലെ അരച്ച തേങ്ങയിൽ ധാരാളം ഫൈബറുണ്ട്. ഇത് കുടൽ ആരോഗ്യത്തിന് മികച്ചതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങൾക്കും നല്ല ദഹനത്തിനും ഇത് ഗുണം നൽകും. എന്നാൽ പലർക്കും തേങ്ങ കഴിയ്ക്കുമ്പോൾ ആരോഗ്യ പ്രശ്‌നമുണ്ടാകുന്നു.ളിച്ചെണ്ണ അതേ രൂപത്തിൽ കഴിയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ വറുത്തു കഴിയ്ക്കുന്നതിൽ ഉയർന്ന അളവിൽ കൊളസ്‌ട്രോളുണ്ട്.

Kerala Coconut Egg Curry | Get Cracking

എന്നാൽ അതേ സമയം അവിയലിലും മറ്റും നാം വെളിച്ചെണ്ണ ഒരു സ്പൂൺ ഒഴിച്ചു കഴിയ്ക്കുന്നത് ദോഷമല്ല. ഇതുപോലെ തേങ്ങാപ്പാലും ആരോഗ്യകരമാണ്. വെളിച്ചെണ്ണയിലും തേങ്ങാപ്പാലിലുമെല്ലാം ഉയർന്ന അളവിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണകരമായ ആന്റി ഓക്‌സിഡന്റാണ്. തേങ്ങ അരച്ച കറികളിൽ നല്ല ബാക്ടീരിയകളെ വളർത്താനുള്ള ഗുണമുണ്ട്. എന്നാൽ തേങ്ങാപ്പാലാകുമ്പോൾ നാരുകൾ കുറയും. ഇതിനാൽ കൊളസ്‌ട്രോൾ പ്രശ്‌നം ഒഴിവാക്കാൻ തേങ്ങ അരച്ചതാണ് നല്ലത്. ഇതു പോലെ അൽപം വെളിച്ചെണ്ണ ലേശം ഒഴിച്ചു കഴിയ്ക്കാം. വറുത്തിട്ടോ മറ്റോ. ഇതു പോലെ വറുത്തരച്ച് കറിയുണ്ടാക്കുന്ന രീതി ആരോഗ്യകരല്ല.

Coconut-oil-and-Curry-Leaves-Massage - Stress Buster

തേങ്ങ വറുക്കുമ്പോൾ ജലാംശം നഷ്ടപ്പെട്ട് ഇതിൽ അരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാർബണുകൾ രൂപപ്പെടുന്നു. അതായത് തേങ്ങ വറുക്കുമ്പോൾ ചുവന്ന് മണം വരുന്ന സ്‌റ്റേജ്. ഇത് കാർബൺ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, കുടൽ പ്രശ്‌നങ്ങൾ എന്നിവയുണ്ടാക്കുന്നു. തേങ്ങ ചേർത്ത് ഭക്ഷണങ്ങൾ നാം കിഴങ്ങ്, പയർ വർഗങ്ങളോടൊപ്പവും ഇറച്ചി വിഭവങ്ങളോടൊപ്പവും ഉപയോഗിയ്ക്കുന്നു. ഇത് എപ്പോഴും പ്രോട്ടീനുകളുടെ കൂടെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് വിശപ്പു പെട്ടെന്ന് മാറാൻ സഹായിക്കുന്നു. ഇതു പോലെ പ്രോട്ടീൻ ഇഷ്ടം പോലെ ലഭിയ്ക്കുന്നു. എന്നാൽ ചോറ്, കിഴങ്ങിനൊപ്പം തേങ്ങാ ചേർത്താൽ കൊഴുപ്പ് ഏറെയെത്തും. പ്രത്യേകിച്ചും പാലപ്പം, കള്ളപ്പം പോലെയുളളവ ഉണ്ടാക്കുന്ന രീതി. ഇത് കൂടുതൽ കലോറി ശരീരത്തിൽ എത്താൻ ഇടയാക്കും.

Coconut Oil Archives | Food Lovers Dietitian

Related posts