കൈകാല്‍ മുട്ടുകളിലേയും കക്ഷത്തിലേയും കരുവാളിപ്പ് മാറാന്‍ ഇവ ഉപയോഗിച്ച് നോക്കൂ………

മുഖത്തിന്റെ സൗന്ദര്യം നാം ശ്രദ്ധിയ്ക്കുമെങ്കിലും പലപ്പോഴും മറ്റ് ശരീര ഭാഗങ്ങള്‍ നാം കൈവിട്ടു കളയാറുണ്ട്. ചിലപ്പോള്‍ ചില പ്രത്യേക ഭാഗങ്ങളിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ നമ്മെ അലട്ടുകയും ചെയ്യും. ഇത്തരത്തില്‍ ഒന്നാണ് കൈകാല്‍ മുട്ടും കക്ഷവുമെല്ലാം. പൊതുവേ കറുത്ത നിറവും കരുവാളിപ്പും വരണ്ട തൊലിയുമെല്ലാമുള്ള ഭാഗങ്ങളാണ് ഇത്. ഇതിനാല്‍ തന്നെ സൗന്ദര്യത്തിന് ഒരു പ്രധാന പ്രശ്‌നവും. ഇത്തരം ഭാഗങ്ങളില്‍ നിറം നല്‍കാനുളള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ.

അലോവേര

ചർമപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് അലോവേര. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള ഇത് പണ്ടത്തെ കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് .ഇപ്പോഴത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൌന്ദര്യ വർദ്ധക വസ്തു. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതൊരു നാച്വറൽ സൺസ്ക്രീൻ കൂടിയാണ്. എല്ലാ ദിവസവും അലോവേര ജെൽ കക്ഷങ്ങളിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം തുടച്ചു കളയാം. ചർമത്തിലെ ജലാംശം നിലനിർത്താനും ചർമം മൃദുലമാകാനും അലോവേര ജെൽ സാഹായിക്കും.പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്.

​ആപ്പിൾ സിഡർ വിനഗർ

ആപ്പിൾ സിഡർ വിനഗർ ചർമത്തിലെ മൃതകോശങ്ങളെ നീക്കാനും ചർമത്തിന് നിറം വർധിപ്പിക്കാനും സഹായിക്കും. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഘടകമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. അസറ്റിക്, സിട്രിക്, മാലിക്, അമിനോ ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായതും വിറ്റാമിനുകളും എന്‍സൈമുകളും ധാതു ലവണങ്ങളും അടങ്ങിയിട്ടുള്ളതുമാണ് ഇത്.നേർപ്പിച്ച ആപ്പിൾ സിഡർ വിനഗർ കോട്ടണിൽ മുക്കി നേർപ്പിച്ച ആപ്പിൾ സിഡർ വിനഗർ കോട്ടണിൽ മുക്കി കക്ഷത്തിലും കൈമുട്ടിലും പുരട്ടാം. ദിവസവും ഇങ്ങനെ ചെയ്താൽ നല്ല ഫലം ലഭിക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍ ; ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും മരുന്നാണ്. ഇതിൽ ഉയർന്ന അളവിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയുടെ ബ്ലീച്ചിങ് സ്വഭാവം ചർമത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ മാറാനും സഹായിക്കുും. ഇതിലടങ്ങിയ വിറ്റാമിനുകളും മിനറലുകളും ചർമത്തിന് വളരെ വളരെ ഗുണകപ്രദമാണ്. മുറിച്ച് വെള്ളരി കക്ഷങ്ങളിലും കൈമുട്ടുകളിലും രണ്ട് മൂന്ന് മിനിറ്റ് ഉരസുക. ദിവസവും ചെയ്താൽ ചർമത്തിന്റെ സ്വഭാവിക നിറം കിട്ടാന്‍ ഇത് നല്ലതാണ്. യാതൊരു ദോഷവും വരുത്താത്ത വഴിയാണിത്.

Related posts