ചക്കക്കുരു കേടാകാതെ ഒരുവര്‍ഷംവരെ സൂക്ഷിക്കാനുള്ള മാര്‍ഗം

ചക്കക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ പലരുടെ വീട്ടിലും അല്‍പം ചക്കക്കുരു അവിടേയും ഇവിടേയും ആയി കിടക്കുന്നുണ്ടാവും. എന്നാല്‍ ചക്കക്കാലം കഴിഞ്ഞാലും നമുക്ക് ചക്കക്കുരു ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. എന്നാല്‍ അതെങ്ങനെ എന്ന് പല വീട്ടമ്മമാര്‍ക്കും അറിയുന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ മതി ഇനി വര്‍ഷങ്ങളോളം വേണമെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്. ചക്ക ഉണ്ടാകുന്ന സമയത്ത് നല്ലയിനം ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്. എന്നാല്‍ എങ്ങനെ ചക്കക്കുരു സൂക്ഷിച്ച് വെക്കണം എന്ന കാര്യം നോക്കാം. ചക്കക്കുരുവിന് 80 മുതല്‍ 100 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിന്റെ ഈ ഗുണങ്ങള്‍ തന്നെയാണ് ഇതിന്റെ വിലയുടെ പ്രധാന കാരണം. എന്നാല്‍ ചക്കക്കുരു പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ചക്കക്കുരു ദീര്‍ഘകാലം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി സ്റ്റെപ് ബൈ സ്റ്റെപ് ആയി നമുക്ക് നോക്കാം. ചക്കക്കുരു സൂക്ഷിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ചക്ക മുറിക്കുമ്പോള്‍ നല്ല ചക്കക്കുരുവാണ് ആദ്യം മാറ്റി വെക്കേണ്ടത്. ശ്രദ്ധിക്കേണ്ടത് ഒരു കാരണവശാലും മുറിഞ്ഞതോ മുളച്ചതോ ആയ ചക്കക്കുരു സൂക്ഷിച്ച് വെക്കരുത്. ഇത് പിന്നീട് മറ്റ് ചക്കക്കുരു കൂടി ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നല്ല ചക്കക്കുരു മാത്രം സൂക്ഷിച്ച് വെക്കാവുന്നതാണ്. ഒരു മണിക്കൂര്‍ എങ്കിലും ചക്കക്കുരു വെള്ളത്തില്‍ ഇട്ടു വെക്കണം. ചക്കക്കുരുവില്‍ പലപ്പോഴും നല്ല വഴുവഴുപ്പും ചക്കപ്പശയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കളയുന്നതിന് വേണ്ടിയാണ് ചക്കക്കുരു പച്ചവെള്ളത്തില്‍ ഇട്ടു വെക്കുന്നത്. മാത്രമല്ല ചക്കക്കുരുവിന്റെ പുറമേയുള്ള തൊലിയും ഇത്തരത്തില്‍ വെള്ളത്തില്‍ ഇട്ട് വെക്കുന്നതിലൂടെ പോവുന്നു.

share this post on...

Related posts