എസ് ബി ഐ ക്രെഡിറ്റ് കാർഡ് പിൻ മാറ്റാം ഈസിയായി

ലൈഫ് സ്റ്റൈൽ കാർഡ്, റിവാർഡ് കാർഡ്, ഷോപ്പിങ് കാർഡ്, ട്രാവൽ ആൻഡ് ഫ്യൂൽ കാർഡ്, ബാങ്കിങ് പാർട്ണർഷിപ് കാർഡ്, ബിസിനസ് കാർഡ് തുടങ്ങിയ പല ക്രെഡിറ്റ് കാർഡുകളും എസ് ബി ഐ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും, അടുത്തകാലത്ത് പുതിയ കാർഡിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പിൻ മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

  • പിൻ മാറ്റുന്നതിനായി sbicard.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ നൽകുക.
  • അതിനുശേഷം ‘മൈ അക്കൗണ്ട്’ എന്നതിൽ പോയി ‘മാനേജ് പിൻ ‘ അമർത്തുക.
  • ഏതു ക്രെഡിറ്റ് കാർഡിന്റെ പിൻ ആണ് മാറ്റേണ്ടതെന്ന് തിരഞ്ഞെടുക്കുക.
  • മൊബൈലിൽ വരുന്ന ഒ ടി പി നൽകുക
  • ഇനി എ ടി എം പിൻ കൊടുത്ത് സബ്മിറ്റ് ബട്ടൺ അമർത്തുക
  • രേഖകൾ ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം പുതിയ പിൻ ലഭിക്കുന്നതായിരിക്കും.
  • മൊബൈൽ ബാങ്കിങ് വഴിയും, ചാറ്റ് ബോട്ട് വഴിയും പിൻ മാറ്റുന്നതിനുള്ള സൗകര്യം ഇപ്പോൾ ഉണ്ട്.

Related posts