നേന്ത്രപ്പഴം എങ്ങനെ പുഴുങ്ങിപ്പോയാലാണ് ഗുണം കൂടുതല്‍?

മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. നാം നിർബന്ധമായും കഴിച്ചിരിക്കേണ്ട ഏറ്റവും ആരോഗ്യകരമായ പഴവർഗങ്ങളിലൊന്നാണിത്. കാരണം, ഇതിൽ ശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രാതലിൽ ഒരു ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. നാലു തരത്തിൽ ഇത് കഴിക്കാം. നല്ലതു പോലെ പഴുത്തത്, പുഴുങ്ങിയത്, പച്ചക്കായ കറി വച്ച്, വറുത്ത് എന്നതാണ് ഇതിലുണ്ട്.നേന്ത്രക്കായ നല്ലൊരു കാർബോഹൈഡ്രേറ്റ് ഭക്ഷണമാണ്.

ഇത് പ്രമേഹ രോഗികൾക്കു കഴിയ്ക്കാമോ എന്ന സംശയമുണ്ടാകും. കഴിയ്ക്കാം. ഇത് അധികം പഴുക്കുന്നതിനു മുൻപ്, അതായത് പൂർണമായും പഴുക്കുന്നതിന് മുൻപായി കഴിയ്ക്കാം. അല്ലെങ്കിൽ പച്ചക്കായ കറി വച്ചു കഴിയ്ക്കാം. രാവിലെ പച്ചക്കായ അരിഞ്ഞതും ചെറുപയറും വേവിച്ച് കടുകു ചേർത്ത് താളിച്ചു കഴിയ്ക്കുന്നത് പ്രമേഹ രോഗികൾക്കും അല്ലാത്തവർക്കുമെല്ലാം കഴിയ്ക്കാവുന്ന ഏറ്റവും ഉചിതമായ പ്രാതലാണ്. അധികം പഴുക്കാത്ത പഴം മെല്ലെയാണ് ദഹിയ്ക്കുക. ഇതിൽ നാരുകൾ ധാരാളമുണ്ട്. . പ്രമേഹ രോഗികൾക്ക് ഇതു കൊണ്ടു തന്നെ ഏറെ ഗുണകരമാണിത്. അതായത് പ്രമേഹ രോഗികൾ നേന്ത്രപ്പഴം കഴിയ്ക്കുന്നുവെങ്കിൽ ഇടത്തരം പഴുപ്പായത് ഉപയോഗിയ്ക്കുക. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കും അധികം പഴുക്കാത്ത നേന്ത്രനാണ് ഏറെ നല്ലത്. നാരുകൾ തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഇത് പതുക്കെയേ ദഹിയ്ക്കുവുള്ളൂ. വിശപ്പു കുറയാനും അമിതാഹാരം ഒഴിവാക്കാനുമെല്ലാം ഇതു നല്ലതാണ്. പഠിയ്ക്കുന്ന കുട്ടികൾക്കും രാവിലെ ഒന്നോ രണ്ടോ നേന്ത്രപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഊർജം നൽകുന്നു. ബ്രെയിൻ ആരോഗ്യത്തിന് നല്ലതാണ്. നല്ലതു പോലെ പഴുത്ത നേന്ത്രപ്പഴമാണ് ഊർജം ലഭിയ്ക്കാൻ ഏറെ നല്ലത്. ദഹന പ്രശ്‌നമെങ്കിൽ പുഴുങ്ങിയ പഴം കഴിയ്ക്കുന്നതാണ് നല്ലത്. പുഴുങ്ങുമ്പോൾ ഇതിലെ നാരുകൾ ബ്രേക്കാകുന്നു. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. ഇതിലെ വൈററമിൻ ബി6, വൈറ്റമിൻ ബി 1 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്.

Related posts