കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,,

mct-oil-coffee

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നതു തന്നെ നല്ല ചൂടു കാപ്പി കുടിച്ചുകൊണ്ടായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ ഏറെയും. ചായ , കാപ്പി എന്നിവ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്.
അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്നതല്ല. ശീലമായി പോയി എന്നതാണ് സത്യം. കാപ്പി അത്ര നിസ്സാരക്കാരനല്ല. കാപ്പി കുടിച്ചാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമെന്ന് പോലും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവരയാണ് ഇത് കണ്ടെത്തിയത്.

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

ദിവസേന കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അമിതം ആയാല്‍ വിപരീത ഫലം ഉണ്ടാകുമെന്നും പറയുന്നു
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 37 വയസ്സിന് മുകളിലുള്ള 19,896 പേരിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. പത്തു വര്‍ഷത്തെ ശ്രമത്തിന് ശേഷം ദിവസേന നാലു കപ്പ് കാപ്പി കുടിക്കാത്ത 337 പേര്‍ മരണത്തി കീഴടങ്ങിയതായും ഇവര്‍ പറയുന്നു. ഇതിന്റെ ഫലം യൂറോപ്യന്‍ സൊസൈറ്റി കാര്‍ഡിയോളജി കോണ്‍ഗ്രസ് ബാഴ്സലോണയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ഇതേ ഗവേഷകര്‍ തന്നെ കാപ്പി കുടിച്ചാല്‍ മാനസിക സംഘര്‍ഷവും ആത്മഹത്യാ ശ്രമവും തടയുമെന്നും കണ്ടെത്തിയിരുന്നു.

ദിവസവും കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍..

ദിവസവും കാപ്പി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നമുക്കറിയാവുന്നത് പോലെ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ശരീര ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും മറവി രോഗത്തിനും ഒക്കെ കാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്. ഹൃദോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.

എന്നാല്‍ ഈ കാപ്പി കുടിക്ക് ചില ദോഷവശങ്ങളും ഉണ്ട്.

കാപ്പി കുടിക്കുന്നതിന്റെ ദോഷവശങ്ങള്‍..

വെറുംവയറ്റില്‍ കാപ്പി കുടിച്ചാല്‍ അതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ചെല്ലുന്നത് മറ്റൊരു രീതിയിലാണ് ഫലമുണ്ടാക്കുക. ചെറിയ ക്ഷീണം, തലകറക്കം, തലവേദന ഇതെല്ലാം വരാന്‍ കാരണമായേക്കും.

കാപ്പി കുടിക്കുന്നത് ഉറക്കം ഇല്ലാതാക്കാന്‍ ഇടയാക്കുന്നുണ്ട്. ഇവിടെയും കഫീന്‍ തന്നെയാണ് വില്ലന്‍. ഒരാളുടെ ശരീരത്തില്‍ ഏറ്റവും കൂടിയ അളവില്‍ അനുവദനീയമായ കഫീനിന്റെ അളവ് ഒരു ദിവസം 400 മില്ലിഗ്രാമാണ്. ഇത് ഏകദേശം 4 കപ്പ് കാപ്പിയില്‍ നിന്നും ലഭിക്കും. ഓരോ ആളുകളിലും ഈ അളവ് വ്യത്യാസമുണ്ടാകാം.

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഫില്‍ട്ടര്‍ കാപ്പി കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ എല്‍ഡിഎല്‍ ലെവല്‍ ഉയര്‍ത്തുന്ന രണ്ടു ഘടകങ്ങളായ കാഫെസ്‌ടോള്‍ കഹ്വോള്‍ എന്നിവ ഫില്‍റ്റര്‍ കാപ്പിയില്‍ കുറവായിരിക്കും. ഗര്‍ഭിണികള്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് കാപ്പി കൊടുക്കരുത്.

കാപ്പിയില്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍..

ദിവസവും കാപ്പി കുടിക്കുന്ന ശീലമുളള ആളാണെങ്കില്‍ അതിലേക്ക് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇങ്ങനെ കുടിച്ചാലുളള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
1. ശരീരപോഷണത്തിന്

കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ പോഷണം ലഭിക്കാന്‍ സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. അതുപോലെ തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

2. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍

കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹ രോഗം വരാതിരിക്കാനും സഹായിക്കും.

3. ദഹനത്തിന്

ദഹനത്തിന് ഏറ്റവും നല്ല പാനീയമാണ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നത്. ഇത് വയറിനും നല്ലതാണ്.

4. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍

ഒരു കപ്പ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോദശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈനാണ് ഇതിന് സഹായിക്കുന്നത്. ഹൃദ്രോഗത്തെ അകറ്റുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

share this post on...

Related posts