പുതുമ നഷ്ടപ്പെടാതെ പേള്‍ ആഭരണങ്ങള്‍ സൂക്ഷിക്കാം

പേള്‍ ആഭരണങ്ങള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവയാണ്. സുഷിരങ്ങള്‍ ഉള്ളതായതിനാല്‍ കാലക്രമേണ തിളക്കം നഷ്ടപ്പെടും. പെര്‍ഫ്യൂം, ഡിയോഡ്രന്‍റ്, ഹെയര്‍സ്‌പ്രേ, മേക്ക് അപ്, ബോഡി ലോഷന്‍സ്, നെയില്‍ പോളിഷ് റിമൂവര്‍ എന്നിവയൊക്കെ പേളിന്‍റെ ഭംഗിക്ക് വില്ലന്മാരാകും. അവ ഉണങ്ങിയ ശേഷം വേണം പേള്‍ ആഭരണങ്ങള്‍ ധരിക്കാന്‍. ഉപയോഗശേഷം മൃദുവായ തുണികൊണ്ട് തുടച്ച്‌ ഉണങ്ങിയതിന് ശേഷം ബോക്‌സിലോ മറ്റോ വെയ്ക്കാം.
നിറം മങ്ങിത്തുടങ്ങിയ പേള്‍ ആഭരണങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധ വേണം. ആഭരണം മൃദുവായ തുണിയില്‍ വയ്ക്കുക. ഷാംപൂ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി മൃദുവായ മേക്കപ്പ് ബ്രഷ് കൊണ്ട് പേളില്‍ പുരട്ടാം. ഓരോന്നും ബ്രഷ് കൊണ്ട് വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണികൊണ്ട് തുടയ്ക്കാം. തുടര്‍ന്ന് നിവര്‍ത്തിവെച്ച്‌ ഉണങ്ങാന്‍ അനുവദിക്കണം. നൂല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വലിയാതിരിക്കാന്‍ ഇത് സഹായിക്കും. നാച്വറല്‍ പേള്‍സോ അല്ലാത്തതോ ആകട്ടെ ഈ രീതിയില്‍ വൃത്തിയാക്കാം. സെമി പ്രഷ്യസ് സ്റ്റോണുകളിലും ഈ രീതി ഉപയോഗിക്കാം.

share this post on...

Related posts