പകലുറക്കം ശീലമാക്കിയാല്‍ മറവിരോഗം

പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നത് ശീലമാക്കിയാല്‍ മറവിരോഗമുണ്ടാകുമെന്ന് യുഎസിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകള്‍ തലച്ചോറില്‍ രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ടത്രേ.
യുഎസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓണ്‍ ഏജിങ്ങും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തുമാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍, മറവിരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പകലുറക്കം ശീലമാക്കിയവരായിരുന്നു.
രാത്രിയുറക്കം ശീലമാക്കുകയും പകലുറക്കം ഉപേക്ഷിക്കുകയും മാത്രമാണ് ഇതിനു പരിഹാരമെന്ന് ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് സ്‌ലീപ്പില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

share this post on...

Related posts