രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍! എന്നാല്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതാണ് അതിനേക്കാള്‍ നല്ലതെന്ന് പറയുന്നു. മലബന്ധമകറ്റാനും, ലിവറിലെ വിഷാംശം പുറന്തള്ളാനും ഈ വെള്ളം ഉപകരിക്കും. ശരീരത്തിലെ ടോക്സിനുകള്‍ ഒഴിവാക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്‌നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് നല്ല തണുത്ത വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണംചെയ്യും.ഇതുവഴി മാസമുറ സമയത്തെ വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്.തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ശര്‍ക്കര കലക്കിയ വെള്ളം കുടിയ്ക്കുന്നത്. ശര്‍ക്കരയിലെ കോംപ്ലെക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്ര എളുപ്പത്തില്‍ രക്തത്തിലേക്കു കടക്കില്ല. ഇത് ആഗിരണം ചെയ്യപ്പെടാന്‍ സമയമെടുക്കും. ഇതുകൊണ്ടുതന്നെ എനര്ജിയായി ശരീരത്തില്‍ സൂക്ഷിയ്ക്കപ്പെടുകയും ചെയ്യും

share this post on...

Related posts