ഹണിമൂണ്‍ കാലം എങ്ങനെ വേണം?

maldives_honeymoon_mmez

maldives_honeymoon_mmez

പണ്ടു കാലത്തേതില്‍ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോള്‍തന്നെ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാന്‍ പോകുന്നവര്‍ തമ്മില്‍ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂണ്‍ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയില്‍ത്തന്നെ പാസാവേണ്ട എന്‍ട്രന്‍സ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സില്‍ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാല്‍ത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകള്‍ ദാമ്പത്യ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും.

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

ലൈംഗികതയില്‍ രൂപം, ആകൃതി, ശരീരങ്ങള്‍ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവന്‍ വഴി അവള്‍ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയില്‍ ഉണര്‍വു നേരത്തെയെത്തുന്നതു അവനിലാണ്.
സാവധാനത്തില്‍ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയില്‍ത്തന്നെ ലൈംഗികബന്ധവും രതിമൂര്‍ഛയും നേടാനാകാത്തതില്‍ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

share this post on...

Related posts