ഹണി മൂണ്‍ ചിത്രങ്ങള്‍പങ്കുവെച്ച് സയേഷ

നടന്‍ ആര്യയുടെയും നടി സയേഷയുടെയും ഹണി മൂണ്‍ ചിത്രങ്ങള്‍ വൈറല്‍. സയേഷയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു ആര്യ അറിയിച്ചിരുന്നത്. ഗജനീകാന്ത് എന്ന എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് സൂര്യയുടെ കാപ്പാനിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന സിനിമയാണ് ആര്യയുടെയും സയേഷയുടെതുമായി റിലീസ് ചെയ്യാനിരിക്കുന്നത്. വിവാഹശേഷം തിരക്കുകളില്‍ നിന്ന് മാറി ഹണിമൂണിനായി താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു. അവിടെ നിന്നും ആര്യ എടുത്ത ചിത്രങ്ങളാണ് സയേഷ പങ്കു വെച്ചിരിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts