ഹോണ്ട അമെയ്‌സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കോംപാക്ട് സെഡാൻ മോഡൽ ആയ അമെയ്സിന്റെ സ്പെഷ്യൽ എഡിഷൻ വില്പനക്കെത്തിച്ചു. അമേസിന്റെ ഏറ്റവും വില്പനയുള്ള S വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്പെഷ്യൽ എഡിഷൻ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാണ്. എക്‌സ്റ്റീരിയറിൽ ഷോൾഡർ ലൈനിനോട് ചേർന്ന തയ്യാറാക്കിയ പുത്തൻ ഗ്രാഫിക്സ് ആണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്റെ ആകർഷണം. ഒപ്പം ടെയിൽ ഗെയ്റ്റിൽ സ്പെഷ്യൽ എഡിഷൻ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. അതെ സമയം ഇന്റീരിയറിൽ 7-ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിപാഡ്‌ 2.0 ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ് ആകർഷണം

Related posts