തല ചൊറിച്ചില്‍ വളരെ വേഗം ഇല്ലാതാക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി

നിങ്ങള്‍ ഓഫീസില്‍ ഒരു മീറ്റിംഗിന്റെ മധ്യത്തിലാണെന്ന് കരുതുക. പെട്ടെന്ന് നിങ്ങളുടെ തലയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള പ്രേരണ അനുഭവപ്പെടുന്നു. സ്വാഭാവികമായും അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സ്വയം വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുകയും മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തുകൊണ്ട് അതില്‍ നിന്ന് പിന്തിരിയാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യില്ലേ! പക്ഷേ അതൊന്നും നിങ്ങളെ ഇതില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുകയില്ല എന്ന് തീര്‍ച്ചയാണ്! തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ ഏല്ലാവര്‍ക്കും അരോചകമായി അനുഭവപ്പെടുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും, നിങ്ങള്‍ പുറത്തായിരിക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടിക്കുമ്പോഴോ ഒക്കെ ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഇത് നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടാനും നിങ്ങളെ ചൊടിപ്പിക്കാനും ഒക്കെ സാധ്യതയുണ്ട്.

1. ബേക്കിങ്ങ് സോഡ

ബേക്കിംഗ് സോഡയില്‍ ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് അല്ലെങ്കില്‍ ചൊറിച്ചിലിന് കാരണമാകുന്ന ബാക്ടീരിയകളെ നിര്‍ജ്ജീവമാക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് ആകെ ആവശ്യമുള്ളത് 2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും മാത്രമാണ്.

തലചൊറിച്ചിലിന് ബേക്കിങ്ങ് സോഡ എങ്ങനെ ഉപയോഗിക്കാം?

ഒരു പാത്രം എടുത്ത് അതില്‍ ഈ രണ്ട് ചേരുവകളും ചേര്‍ക്കുക. ഇത് ഒരു കട്ടിയുള്ള പേസ്റ്റ് ആയി മാറുന്നതുവരെ മിക്സ് ചെയ്തുകൊണ്ടിരിക്കുക. മിക്സ് കട്ടിയുള്ളതായിക്കഴിഞ്ഞാല്‍, ഈ പേസ്റ്റ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കാം. 15 മിനിറ്റ് കഴിഞ്ഞ ശേഷം, നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കാം. ഇപ്രകാരം ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ചെയ്താല്‍ ചൊറിച്ചിലിന് ശമനം കിട്ടും.

2. ഒലിവ് ഓയില്‍

തലയോട്ടിയിലെ ചൊറിച്ചിലിനെയും മറ്റ് അണുബാധകളെയും സുഖപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി – ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഒലിവ് ഓയിലിലുണ്ട്. ശുദ്ധമായ ഒലിവ് ഓയില്‍ ഏകദേശം ഏഴ് സെക്കന്‍ഡ് മൈക്രോവേവില്‍ ചൂടാക്കിയ ശേഷം തലയിലുടനീളം പുരട്ടുക. രാത്രി മുഴുവന്‍ ഇങ്ങനെ വെച്ച് രാവിലെ കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ ലഭ്യമാകാനായി ആഴ്ചയില്‍ രണ്ടുതവണ ഈ രീതി ആവര്‍ത്തിക്കുക.

3. റ്റീ ട്രീ ഓയില്‍ (ഠലമ ഠൃലല ഛശഹ)

റ്റീ ട്രീ ഓയില്‍ വരണ്ട തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചൊറിച്ചില്‍ കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ എണ്ണയിലെ ആകര്‍ഷകമായ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗസ് ഘടകങ്ങള്‍ അണുബാധകളെ ചെറുക്കാനും മികച്ച രീതിയില്‍ സഹായിക്കുന്നു. 5 മുതല്‍ 7 തുള്ളി വരെ ടീ ട്രീ ഓയില്‍ എടുത്ത ശേഷം തലയോട്ടിയില്‍ കുറച്ച് നേരം നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ അങ്ങനെ വെച്ചശേഷം പിറ്റേന്ന് രാവിലെ തല കഴുകാവുന്നതാണ്.

4. വെളിച്ചെണ്ണ

ചൊറിച്ചിലിനേയും ഫംഗസുകളേയും ഒരു പരിധിവരെ ചികിത്സിക്കാന്‍ കഴിയുന്ന ആന്റി ഫംഗല്‍ ഗുണങ്ങള്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വഴി തലമുടിയിലെ ഈര്‍പ്പത്തെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. കുറച്ച് വെളിച്ചെണ്ണ എടുത്ത് 10 സെക്കന്‍ഡ് ചൂടാക്കുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം കഴുകിക്കളയാം.

5. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ പ്രകൃതിദത്തമായ ഒരു മോയ്‌സ്ചുറൈസറാണ്. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ തടയുന്നതിനുള്ള ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലചൊറിച്ചിലിനെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു.

തലചൊറിച്ചിലിന് കറ്റാര്‍വാഴ ജെല്‍ എങ്ങനെ ഉപയോഗിക്കാം?

ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ എടുത്ത് തലയോട്ടിയില്‍ നേരിട്ട് പുരട്ടുക. 15-20 മിനിറ്റ് കാത്തിരുന്ന ശേഷം ഇളം ചൂടു വെള്ളത്തില്‍ ഇത് കഴുകി കളയുക. മികച്ച ഫലങ്ങള്‍ ലഭ്യമാക്കാനായി ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

share this post on...

Related posts