നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നതിന് പിന്നില്‍

എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുക എന്നത് പൂര്‍വ്വകാലം മുതല്‍ തുടരുന്ന ഒരു രീതിയാണ്. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച് വെക്കുന്നത്. വിളക്ക് കത്തിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. പതിവായി വിളക്ക് കൊളുത്തുന്നവര്‍ക്കും പഴമക്കാര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ഇന്നത്തെ തലമുറയ്ക്ക് വിഷയത്തില്‍ അഞ്ജതയുണ്ട്. ഇതില്‍ കൂടുതല്‍ പേരും ശ്രദ്ധിക്കാതെ വരുത്തുന്ന പിഴവാണ് ദീപം ഊതി കെടുത്തുന്നത്. ദീപം ഊതി കെടുത്തുന്നത് ഐശ്വര്യക്കേടാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഒരിക്കലും ഈ പ്രവര്‍ത്തി പാടില്ലെന്നും അതിനൊപ്പം കരിന്തിരി കത്തരുതെന്നും പഴമക്കാര്‍ പറയുന്നു. എണ്ണ ജ്വാലയില്‍ വീഴ്ത്തിയോ തിരി എണ്ണയിലേക്ക് വലിച്ച് നീട്ടിയോ മാത്രമെ ദീപം കെടുത്താവൂ. അല്ലെങ്കില്‍ കുടുംബത്തിനും സ്ഥാപനത്തിനു ഐശ്വര്യക്കേടാണെന്നും വിശ്വാസമുണ്ട്. തീപ്പെട്ടിയും ആധൂനിക രീതിയിലുള്ള മാര്‍ഗങ്ങളും മറ്റും വിളക്ക് തെളിയിക്കാന്‍ ഉപയോഗിക്കരുതെന്നും പഴമക്കാര്‍ പറയുന്നു. സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കുമ്പോള്‍ നമഃശിവായ ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തണമെന്നും ചരിത്രം പറയുന്നു.

share this post on...

Related posts