ഹിമാചല്‍ യാത്രയ്ക്ക് മുമ്പായി ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാവട്ടെ…

നിമിഷ നേരം കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലേത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇവിടുത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ മിക്കപ്പോളും പ്രശ്‌നം സൃഷ്ടിക്കുന്നത് ഇവിടെയെത്തിച്ചേരുന്ന സഞ്ചാരികള്‍ക്കാണ്. കാലാവസ്ഥാ മാറ്റത്തില്‍ ദിവസങ്ങളോളം പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് കുടുങ്ങിക്കിടങ്ങുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.

ഐഡികളും ഡോക്യുമെന്റുകളും

ഹിമാചല്‍ പ്രദേശ് മാത്രമല്ല, എവിടേക്കുള്ള യാത്രകളായിരുന്നാലും അത്യവശ്യമായി കയ്യില്‍ കരുതേണ്ടവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍സുകള്‍. ടൂര്‍ ബുക്ക് ചെയ്ത കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ മുതല്‍ ഐഡി പ്രൂഫുകള്‍ വരെ കരുതണം. യാത്രയില്‍ ഓരോ ദിവസവും എവിടെയൊക്കെ സന്ദര്‍ശിക്കണം എന്നുള്ള പ്ലാനിങ്ങും കയ്യില്‍ കരുതുക.

റൂം തിരഞ്ഞെടുക്കുമ്പോള്‍

യാത്രകളിലെ താമസ സൗകര്യത്തിന് ഹോട്ടലുകളെയാണ് നാം കൂടുതലും ആശ്രയിക്കുന്നത്. ഹോട്ടലിന്റെ ഫോട്ടോ കണ്ട് മാത്രം റൂം ബുക്ക് ചെയ്യാതെ ഗൂഗിളിലും ബുക്കിങ് സൈറ്റിലും മുന്‍പ് ഹോട്ടല്‍ ഉപയോഗിച്ചിട്ടുള്ളവര്‍ കൊടുത്തിരിക്കുന്ന റിവ്യൂ കൂടി നോക്കി ബുക്ക് ചെയ്യുക.

അത്യാവശ്യ നമ്പറുകള്‍

ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും എപ്പോള്‍ വേണമെങ്കിലും തടസ്സം നേരിടുന്ന ഇടമാണ് ഹിമാചല്‍ പ്രദേശ്. കറന്റ് പോയാല്‍ മൊബൈല്‍ ഓഫാകാന്‍ അധികസമയം വേണ്ടി വരില്ല. അങ്ങനെ സംഭവിച്ചാല്‍ ആദ്യം പണികിട്ടുക ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകളില്‍ അത്യാവശ്യം വേണ്ടുന്ന നമ്പറുകള്‍ അറിയാത്ത ആളുകള്‍ക്കായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ അത്യാവശ്യം വേണ്ടുന്ന നമ്പറുകള്‍ ഒരു പേപ്പറില്‍ എഴുതി സൂക്ഷിക്കുക. നനഞ്ഞു പോകാത്ത വിധത്തില്‍ വേണം സൂക്ഷിക്കുവാന്‍.

ആരോഗ്യം ശ്രദ്ധിക്കാം

ദീര്‍ഘദൂര യാത്രകളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആരോഗ്യമാണ്. വഴിയില്‍ കിട്ടുന്നതെന്തും വലിച്ചു വാരി മുന്‍പിന്‍ നോക്കാതെ അകത്താക്കിയാല്‍ യാത്ര പകുതയില്‍ വിട്ട് തിരിച്ചു വരേണ്ടി വരും. കുടിക്കുവാനാനശ്യമായ വെള്ള വണ്ടിയില്‍ കരുതുകയോ അല്ലെങ്കില്‍ ബോട്ടില്‍ വാങ്ങുകയോ മാത്രം ചെയ്യുക. വഴിയില്‍ നിന്നും ശുദ്ധമല്ലാത്ത വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തി ശ്രദ്ധിക്കുക. തുറന്നിരുക്കുന്ന ഭക്ഷണം കഴിവതും ഒഴിവാക്കുക.

പാക്ക് ചെയ്യുമ്പോള്‍

ഹിമാചലിലേക്കുള്ള യാത്രയില്‍ കൂടുതലും തണുപ്പുനെ പ്രതിരോധിക്കുവാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്യുവാന്‍ ശ്രമിക്കുക. വൂളന്‍ ക്ലോത്തിങ്, സോക്‌സ്, ഷൂ, എനര്‍ജി ഡ്രിങ്കുകള്‍, ഡ്രൈഫ്രൂട്ടുകള്‍, ജാക്കറ്റുകള്‍, തുടങ്ങി എല്ലാ സാധനങ്ങളും എടുത്തു എന്നുറപ്പു വരുത്തുക.

Related posts