വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കി. വാഹനം രജിസ്റ്റര്‍ചെയ്യുന്ന ദിവസംതന്നെ ‘വാഹന്‍’ വെബ്‌സൈറ്റില്‍നിന്ന് സ്ഥിരം രജിസ്‌ട്രേഷന്‍നമ്പര്‍ അനുവദിക്കുന്നുണ്ട്. ഈ നമ്പര്‍ രേഖപ്പെടുത്തിയുള്ള അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത് വാഹന നിര്‍മാതാവാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ വാഹനംവിറ്റ ഡീലര്‍മാര്‍ക്കുള്ള സേവനങ്ങള്‍ തടയും. വാഹനനിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സികളാണ് ഇപ്പോള്‍ നമ്പര്‍പ്ലേറ്റുകള്‍ നല്‍കുന്നത്. പല വാഹനനിര്‍മാതാക്കളും ഒരേ ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ നമ്പര്‍ബോര്‍ഡ് തയാറാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. റദ്ദാക്കപ്പെട്ട താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരുകളുമായി നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ വര്‍ധിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കേണ്ടത്. അതിനുമുമ്പുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നമ്പര്‍പ്ലേറ്റുതന്നെ ഉപയോഗിക്കാം.

 

share this post on...

Related posts