കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം – ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്നു ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്!സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയല്ലാതെ മറ്റേതെങ്കിലും കോര്‍പറേഷന്‍ 10,14 വര്‍ഷത്തേക്കു താല്‍ക്കാലിക/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം അനുവദിക്കുമോ എന്നു വാദത്തിനിടെ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഈ സംസ്ഥാനത്തല്ലാതെ മറ്റേതെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ 180 ദിവസത്തിനുശേഷം താല്‍ക്കാലികക്കാരെ തുടരാന്‍ അനുവദിക്കുന്നുണ്ടോ? 800 ജീവനക്കാര്‍ അവധിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അവധിയെടുത്തു വിദേശത്തും മറ്റും പോയവരെക്കുറിച്ചുള്ള നിലപാട് എന്താണെന്നും ആരാഞ്ഞു. എംപാനലുകാരെ രാഷ്ട്രീയ പരിഗണനയിലും എടുക്കാറില്ലേ എന്നും കോടതി ചോദിച്ചിരുന്നു.

READ MORE: ” പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 10 വര്‍ഷം തടവുശിക്ഷ .., ഒടുവില്‍ ഹൃദയം തകര്‍ന്ന് മരിച്ചു… 10 മാസം കഴിഞ്ഞപ്പോള്‍ കുറ്റവിമുക്തന്‍… !!! ”

ഇതിനിടെ, മെഡിക്കല്‍ അവധി ഉള്‍പ്പെടെ ഏറെ നാളായി അവധിയിലുള്ള മുഴുവന്‍ സ്ഥിര കണ്ടക്ടര്‍മാരെയും തിരിച്ചുവിളിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. എണ്ണൂറോളം പേരുണ്ടെന്നാണു കണക്ക്. പിഎസ്‌സി വഴി അഡ്വൈസ് മെമ്മേ ലഭിച്ച 4051 പേരില്‍ 1472 പേര്‍ മാത്രമേ ഇന്നലെ ജോലിയില്‍ പ്രവേശിച്ചുള്ളു. ഇവര്‍ ഇന്ന് ഡിപ്പോകളില്‍ ചാര്‍ജെടുക്കും. 500 പേര്‍ കൂടിയെങ്കിലും വരും ദിവസങ്ങളില്‍ ജോലിക്കെത്തുമെന്നാണ് പ്രതീക്ഷ. 3861 എംപാനല്‍ കണ്ടക്ടര്‍മാരെയാണു നേരത്തെ പിരിച്ചുവിട്ടത്. കണ്ടക്ടര്‍മാരില്ലാത്തതു കാരണം ആയിരത്തോളം സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയിരുന്നു. സമാനമായ സ്ഥിതിയാണ് ഇന്നുമുള്ളത്. ഈ സാഹചര്യത്തിലാണ് അവധിയിലുള്ളവരെ എത്രയും വേഗം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts