ശബരിമല ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

sabarimala1

കൊച്ചി: ശബരിമല സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്തെ സംഘര്‍ഷത്തിലാണ് കേസെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് ആചാര ലംഘനം നടന്നുവെന്നാണ് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകളെ തടഞ്ഞു എന്നടക്കമുള്ള റിപ്പോര്‍ട്ട് നേരത്തെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തത്.

share this post on...

Related posts