ശബരിമലയിലെയും നിലയ്ക്കലിലെയും പ്രവര്‍ത്തികള്‍ ന്യായീകരിക്കാനാവില്ല – സുരേന്ദ്രനെതിരെ  ഹൈക്കോടതി

കൊച്ചി : കേരള ഹൈക്കോടതി കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. സുരേന്ദ്രന്‍ ശബരിമലയിലും നിലയ്ക്കലിലും കാണിച്ച പ്രവര്‍ത്തികള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നും സുരേന്ദ്രന്‍ അവിടെ ഏത് സാഹചര്യത്തിലാണ് പോയത് എന്നും കോടതി ആരാഞ്ഞു.

READ MORE:  ” ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയില്‍… ‘

ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതായിരുന്നു എന്നും ഒപ്പം ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയുമെന്ന് ഹൈക്കോടതി അറിയിക്കുകയും ചെയ്തു. നിരവധി കേസുകളാണ് സുരേന്ദ്രന്റെ പേരില്‍ നിലവില്‍ ഉള്ളത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts