മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ്; രണ്ട് ദിവസത്തേക്കുള്ള ഭക്ഷണമേയുള്ളു, രക്ഷപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദിലീപ്

കൊച്ചി: പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കാന്‍ സഹായമഭ്യാര്‍ഥിച്ച് ദിലീപ്. എറണാകുളം എംപി ഹൈബി ഈഡനോടാണ് ദിലീപ് സാഹായം ചോദിച്ചത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദിലീപ് ഫോണിലൂടെ ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ അറിയിച്ചു. ഇക്കാര്യം ഹൈബി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വിവാഹ മോചനത്തിന് ശേഷം ഇരുവരും അകല്‍ച്ചയിലായിരുന്നുവെങ്കിലും അപകടത്തില്‍ തുണയാകുകയാണ് ദിലീപ്.
കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടെന്ന് ഹൈബി ഈഡന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹൈബി പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ രൂപം

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന…

Posted by Hibi Eden on Tuesday, August 20, 2019

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

share this post on...

Related posts