ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില് പുറത്തിറങ്ങി.

banner-bike

88,000 രൂപയാണ് ഈ സംസ്ഥാനങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R -ന് വില. ഇന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു. വിലയില്‍ എതിരാളികളെ കടത്തിവെട്ടിയാണ് ഹീറോ എക്‌സ്ട്രീം 200R ന്റെ ഒരുക്കം. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കെന്ന വിശേഷണം വിപണിയില്‍ ഹീറോ എക്‌സ്ട്രീം 200R -ന് മുതല്‍ക്കൂട്ടാകും. കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്ട്രീം 200R -ല് തുടിക്കുന്നത്. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന് കരുത്തെത്തുക. ബൈക്കില് വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാന് വേണ്ടി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റര്‍ മൈലേജ് എക്‌സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. അതേസമയം മറ്റു 200 സിസി ബൈക്കുകളെ അപേക്ഷിച്ചു ഹീറോ എക്‌സ്ട്രീം 200R -ന് കരുത്തുത്പാദനം കുറവാണെന്ന് ഇവിടെ സൂചിപ്പിക്കണം. 37 mm ടെലിസ് കോപിക്ക് ഫോര്‍ക്കുകളാണ് എക്‌സ്ട്രീം 200R -ന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 276 mm ഡിസ്‌ക് മുന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക. ഒറ്റ ചാനല്‍ എബിഎസ് പിന്തുണ പിന്‍ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഒരുങ്ങുന്നത്. മൂര്‍ച്ചയേറിയ ശൈലി പിന്തുടരുന്ന എല്‍ഇഡി ലൈറ്റുകള്ക്ക് താഴെയുള്ള വലിയ ഹെഡ് ലാമ്പ് പുതിയ എക് സ്ട്രീമിന്റെ ഡിസൈന്‍ സവിശേഷതയാണ്. രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്‌സ്ട്രീമിന്റെ പ്രഭാവം എക്‌സ്ട്രീം 200R -ല്‍ അനുഭവപ്പെടും. അഞ്ചു നിറങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R വില്പനയ്‌ക്കെത്തും. ഓറഞ്ച്-ഹെവി ഗ്രെയ്, ബ്ലാക് – സ്‌പോര്ട്‌സ് റെഡ്, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്-ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്‌സ്ട്രീം 200R മത്സരിക്കും.

share this post on...

Related posts