കൈത്തറിയുടെ കഥ പറയാൻ പൈതൃക മന്ദിരവും മ്യൂസിയവും

കൈത്തറിയുടെ കഥ പറയാന്‍ കണ്ണൂരില്‍ പൈതൃക മന്ദിരവും മ്യൂസിയവും തയ്യാറാവുന്നു

കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും ഒരുങ്ങി. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നതാണ് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാൻ തീരുമാനമായത്. ശാസ്ത്രീയ സംരക്ഷണത്തിനായി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി -  FUTURE KERALA - Future Kerala

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മേൽക്കൂര പൂർണ്ണമായും ബലപ്പെടുത്തി. ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു. തടി കൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. പദ്ധതിക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി മൂന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സർക്കാർ നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് മ്യൂസിയം സജ്ജീകരണം നടത്തുന്നത്.കൈത്തറിയുടെ വികാസപരിണാമങ്ങളുടെ കഥ പറയുന്ന ഒരു മ്യൂസിയമാണ് ഇവിടെ രൂപം കൊള്ളുന്നത്.

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി -  FUTURE KERALA - Future Kerala

കണ്ണൂരിന്റെ തനത് പാരമ്പര്യമായ കൈത്തറിയുമായി ബന്ധപ്പെട്ട മ്യൂസിയം സജ്ജമാക്കുന്നതും പൈതൃക മന്ദിരത്തിലാണ്. മ്യൂസിയം വകുപ്പിന്റെ കീഴിലാണ് കൈത്തറി മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്. മ്യൂസിയങ്ങളെ അന്താരാഷ്ട്ര മ്യൂസിയം സങ്കല്പങ്ങൾക്കനുസരിച്ച് ‘കഥപറയുന്ന മ്യൂസിയങ്ങൾ’ അഥവാ തീമാറ്റിക്ക് ആക്കി മാറ്റുക എന്ന ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മ്യൂസിയം വകുപ്പിൽ തന്നെ കൈത്തറി മ്യൂസിയത്തിനു പുറമെ ചന്തപ്പുരയിലെ തെയ്യം മ്യൂസിയവും പെരളശ്ശേരിയിൽ എ.കെ.ജി സ്മൃതി മ്യൂസിയവും പ്രഖ്യാപിക്കപ്പെട്ടത്.മ്യൂസിയം സജ്ജീകരണം ഉടൻ ആരംഭിച്ച് ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related posts