ഗ്രീക്ക് പെണ്‍കൊടികളുടെ സൗന്ദര്യം നേടണോ?; ഈ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരാം

വിപണിയില്‍ ലഭിക്കുന്ന ചര്‍മ്മ സംരക്ഷണവസ്തുക്കളില്‍ വലിയ താല്പര്യം ഇല്ലാത്തവര്‍ തന്നെയാണ് ഗ്രീക്ക് ജനത. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളെ അതുകൊണ്ട് തന്നെ അവര്‍ അധികമായി ഉപയോഗിക്കുന്നു. ഇത് തന്നെയാണ് ഇവരുടെ സൗന്ദര്യരഹസ്യവും. ഒന്ന് മനസ്സു വെച്ചാല്‍ നമ്മുക്കും ഇത് പോലെ അഴക് നേടാം എന്നതാണ് സത്യം. പ്രകൃതിയുമായി ഇഴകിചേര്‍ന്നുള്ള സൗന്ദര്യകൂട്ടുകള്‍ യഥാവിധി ഉപയോഗിച്ചാല്‍ ഗ്രീക്ക് സുന്ദരികളെ വെല്ലുന്ന ചര്‍മ്മസൗന്ദര്യം നമ്മുക്കും സ്വന്തമാക്കാം. അതിനായി എന്താണ് ഗ്രീക്കുകാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു നോക്കാം.

ഒലിവ് ഓയില്‍ – ഒലിവെ ഓയിലിന്റെ പോഷകഗുണങ്ങളെ കുറിച്ചു പറഞ്ഞാല്‍ തീരില്ല. ചര്‍മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ ഏറെ മികച്ചതാണ്. ഒലിവ് മരത്തില്‍ നിന്നും ശേഖരിക്കുന്ന എണ്ണ ശരീരം മുഴുവന്‍ തേച്ചു പിടിപ്പിക്കുന്ന ശീലം ഗ്രീക്കുകാര്‍ക്കുണ്ട്. ഇതിലും മികച്ചൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ വേറെയുണ്ടാവില്ല എന്നാണു ഇവര്‍ പറയുന്നത്. സംഗതി സത്യം തന്നെയാണ്. ഒലിവ് എണ്ണയ്ക്ക് സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കരിവാളിപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് പഠനത്തില്‍ തെളിഞ്ഞതാണ്.

ആല്‍മണ്ട് ഓയില്‍ – ഒലിവ് എണ്ണയുടെ കാര്യം പറഞ്ഞ പോലെ തന്നെയാണ് ബദാം എണ്ണയും. പണ്ട് കാലത്ത് പോലും ഗ്രീക്ക് സ്ത്രീകള്‍ മുടിയുടെ ആരോഗ്യത്തിനു മുടിയുടെ ചുരുള്‍ച്ച മാറ്റി മുടി സ്ട്രയിറ്റ് ചെയ്യാനും ബദാം എണ്ണ ഉപയോഗിച്ചിരുന്നു. ധാരാളം പോഷകങ്ങളും വിറ്റാമിന്‍ എ, കെ എന്നിവയാലും സമ്ബന്നമാണ് ആല്‍മണ്ട്
എണ്ണ.

തേന്‍ – തേനിന്റെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇത് ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ഗ്രീക്കുകാര്‍ തന്നെയാകും. കാരണം തേന്‍ ഒഴിവാക്കിയുള്ള ഒരു സൗന്ദര്യസംരക്ഷണവും ഗ്രീക്ക് സ്ത്രീകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. ഫേസ് മാസ്‌കുകള്‍ ഉണ്ടാക്കാനും മറ്റും ഇവര്‍ തേന്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മം വരളുന്നത് തടയാനുമെല്ലാം തേന്‍ ഉത്തമമാണ്. ഒലിവ് എണ്ണയും തേനുമായി സംയോജിപ്പിച്ചാണ് ഗ്രീക്കുകാര്‍ ഫേസ്മാസ്‌കുകള്‍ ഉണ്ടാക്കിയിരുന്നത്.

ചെളി – ചെളി അല്ലെങ്കില്‍ ക്ലേ സൗന്ദര്യസംരക്ഷണത്തിനു ഉപയോഗിക്കാമെന്ന് ഗ്രീക്കുകാര്‍ പണ്ടേ കണ്ടെത്തിയിരുന്നു. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ക്ലേ ഉപയോഗിച്ചു ഫേഷ്യല്‍ ചെയ്യുന്ന രീതി ഇന്നുണ്ടെങ്കില്‍ അത് പണ്ട്പുരാതനകാലം മുതല്‍ക്കു പ്രാവര്‍ത്തികമാക്കിയവര്‍ ആണ് ഗ്രീക്കുകാര്‍. ചര്‍മ്മത്തിലെ അഴുക്കും പൊടിയും നീക്കം ചെയ്തു ചര്‍മ്മത്തെ സുന്ദരമാക്കാന്‍ ചെളിയ്ക്ക് സാധിക്കും.

ഉപ്പ് – ഉപ്പുപയോഗിച്ച് സൗന്ദര്യസംരക്ഷണം നടത്തുന്നവരാണ് ഗ്രീക്കുകാര്‍. ഡെഡ് സെല്ലുകളെ നീക്കം ചെയ്യാന്‍ ഒലിവ് എണ്ണയും ഉപ്പും സംയോജിപ്പിച്ച് സ്‌ക്രബ് പോലെ ഉപയോഗിക്കുന്ന പതിവ് ഇവര്‍ക്കുണ്ട്. കൈകാലുകളെയും ശരീരത്തിലെയും മൃതകോശങ്ങളെ ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും.

share this post on...

Related posts