പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

rain student

rain student
തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.
കേരള, കണ്ണൂര്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

share this post on...

Related posts