എരിവ് ഇഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണേ..

നല്ല എരിവുള്ള വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഇന്ത്യയുടെ തീന്‍മേശ. പച്ചമുളകും, മുളകുപൊടിയും, നിറം കൂട്ടാനുള്ള കശ്മീരി മുളകും എല്ലാം അടുക്കളയിലെ താരങ്ങളാണ്. എന്നാല്‍ പരിധിക്കപ്പുറത്തുള്ള സ്പൈസി ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമിതമായ എരിവ് കഴിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡിമന്‍ഷ്യ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കൂടിയ തോതിലുളള എരിവിന്റെ ഉപയോഗം കാരണമാകും. ഡിമന്‍ഷ്യ വന്നാല്‍ അല്‍ഷിമേഴ്സിന് സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടി വരുക. ജേര്‍ണല്‍ ന്യൂട്രിയന്‍സ് എന്ന ജേര്‍ണലിലാണ് ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 4582 പ്രായപൂര്‍ത്തിയായ ചൈനക്കാരിലാണ് പഠനങ്ങള്‍ നടത്തിയത്. ദിവസേന അമ്പത് ഗ്രാം അധികം മുളക് ഇവര്‍ക്ക് നല്‍കി. ഇത് ഇവരുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിച്ചതായാണ് കണ്ടെത്തല്‍. മെലിഞ്ഞ ആളുകളില്‍ ഇതിനുള്ള സാധ്യത തടിച്ചവരേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെയ്സിന്‍ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

share this post on...

Related posts