ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശബ്ദം അല്പമൊന്ന് താഴ്ത്തിയാല്‍ മതി

നമ്മുടെ വീടിന്റെ അകത്തും പുറത്തും ഉണ്ടാകുന്ന അനിയന്ത്രിതമായ ശബ്ദങ്ങള്‍ എല്ലാം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ സൃഷ്ടിക്കാന്‍ ശേഷിയുള്ളവയും അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒന്നാണെന്ന് പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 85 dB (Decibel) യില്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ ശബ്ദത്തിലേക്ക് ചെവികള്‍ തുറന്നു വയ്ക്കുന്നത് സ്ഥിരമായി ശ്രവണ ശേഷി നഷ്ടപ്പെടാന്‍ കാരണമാകും. ചെവികള്‍ക്കുള്ളിലെ ശ്രവണ പ്രക്രിയയെ സഹായിക്കുന്ന ഏറ്റവും പ്രധാന അവയവമാണ് കോക്ലിയ. ശബ്ദ ആവൃത്തികളെ കണ്ടെത്തുന്നതിനായി അതിലോലമായ ഹെയര്‍ സെല്ലുകള്‍ ഇവയ്ക്കുള്ളില്‍ നിലകൊള്ളുന്നുണ്ട്. 85 മുതല്‍ 125 dB വരെ ദൈര്‍ഘ്യമുള്ള ശബ്ദ തീവ്രതയ്ക്ക് കാതുകള്‍ വിധേയമാവുമ്പോള്‍ ഈ സെല്ലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുന്നു.

ശബ്ദ മലിനീകരണം മൂലമുണ്ടാകുന്ന ശരീരത്തിനുണ്ടാകുന്ന ശ്രവണശേഷി നഷ്ടവും മറ്റ് പ്രതികൂല ഫലങ്ങളും ഒക്കെ ദിനംപ്രതി കൂടിവരികയാണ്. എല്ലാത്തരം ആളുകളെയും ഇത് എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു എന്ന് നോക്കാം.

ശബ്ദ മലിനീകരണം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങള്‍

കൊച്ചുകുട്ടികളില്‍

കൊച്ചുകുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാന കാരണം അവര്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ ആണ്. കളിപ്പാട്ടങ്ങളില്‍ പലതും ആവശ്യത്തിലധികം ശബ്ദമുഖരിതമായതും കുട്ടികളുടെ ശരീരത്തില്‍ നിന്നും ഒരു കൃത്യമായ അകലം പാലിച്ചുകൊണ്ട് കളിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ ഒരു കൊച്ചുകുട്ടി തന്റെ കളിപ്പാട്ടത്തെ അവന്റെ / അവളുടെ മുഖത്തിനും ചെവിക്കും നേരേ അടുപ്പിക്കുന്നത് സാധാരണയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ തത്ഫലമായി ഉണ്ടാകുന്ന ശബ്ദം ഉച്ചത്തിലാണെങ്കില്‍ അത് അവരെ കൂടുതല്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ചില കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ചെവിക്ക് സമീപം വയ്ക്കുമ്പോള്‍ 100 dB അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വരേക്കും എത്താന്‍ സാധ്യതയുണ്ട്.

കൗമാരക്കാരില്‍

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി കൗമാരക്കാരിലാണ് എറ്റവും കൂടുതലായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിലും ഭയപ്പെടുത്തുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ ഇത്തരത്തില്‍ ശ്രവണ ശക്തി നഷ്ടപ്പെടുന്നത് ഇവര്‍ക്ക് വര്‍ഷങ്ങളോളം തിരിച്ചറിയാനാകാതെ വരുന്നു എന്നതാണ്. ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള ഉറവിടങ്ങളില്‍ നിന്നാണ് ഇത് സംഭവിക്കുന്നത്. ഒരു സംഗീത ഉപകരണം ഉയര്‍ന്ന ശബ്ദത്തോടെ പ്ലേ ചെയ്യുമ്പോഴും, സംഗീത കച്ചേരികളില്‍ പങ്കെടുക്കുക, പാട്ടുകള്‍ അല്ലെങ്കില്‍ ഗെയിമുകള്‍ കേള്‍ക്കാനായി വ്യക്തിത ഹെഡ്ഫോണുകള്‍ ഉപയോഗിക്കുക, മെഷീനുകള്‍ ഉപയോഗിച്ച് പുല്ലുകള്‍ വെട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം, ടാര്‍ഗെറ്റ് ഷൂട്ടിംഗ് വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴൊക്കെ ഉണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവ കൗമാരക്കാരില്‍ കേള്‍വിശക്തി തകരാറിലാക്കാന്‍ കാരണമാകുന്ന കാര്യങ്ങളാണ്.

ശിശുക്കളിലും സ്ത്രീകളിലും ഉണ്ടാക്കുന്ന ആഘാതം

ശബ്ദ മലിനീകരണം ശിശുക്കളെയും ഗര്‍ഭിണികളായ സ്ത്രീകളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഉയര്‍ന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങള്‍ മൂലം ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം നിലച്ചു പോകാനും ശിശുവിന്റെ മുഴുവന്‍ സ്വഭാവത്തിലും മാറ്റം വരുത്താനും ഇത് കാരണമായേക്കാം. വളര്‍ന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മറവിയുടെ പ്രവണതകള്‍ ഉണ്ടാക്കാനും കാരണമായേക്കാം. പഠനവും പെരുമാറ്റവും ഉള്‍പ്പെടെ കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ് ഇത്തരം ശബ്ദമലിനീകരണം.

സംഭാഷണത്തിലും ഭാഷയിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍: വികസനത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുള്ള ശബ്ദം കുട്ടിയുടെ സംസാരം, ഭാഷ, കഴിവുകള്‍, വായന, തുടങ്ങിയവയുമായി ബന്ധപ്പെട്ടവയെ പ്രതികൂലമായി ബാധിച്ചേക്കാം.

പഠിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തും: ഗൗരവമേറിയതോ ശബ്ദമുഖരിതമായതോ ആയ അന്തരീക്ഷത്തില്‍ കുട്ടിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതെ വരികയും ഇത് കുട്ടിയുടെ പഠന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു.

കേള്‍വിക്കുറവ്: ചെവിയില്‍ എല്ലായിപ്പോഴും മുഴക്കം അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ടിന്നിടസ്. ഇത് പലപ്പോഴും ശരീരത്തില്‍ ശ്രവണ ശേഷി നഷ്ടപ്പെടുന്നതിന്റെ ആദ്യ ലക്ഷണമായി കണക്കാക്കാവുന്ന ഒന്നാണ്. അളവില്‍ കവിഞ്ഞ ദീര്‍ഘനേരത്തെ ശബ്ദ പ്രകമ്പനങ്ങള്‍ കൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന സ്ഥിരമായ ശ്രവണ വൈകല്യമാണ്

ഹൃദയ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു

ഉയര്‍ന്ന ശബ്ദത്തിന് വിധേയരാകേണ്ടി വരുന്ന കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വിവിധ ശബ്ദവ്യതിയാനങ്ങള്‍ക്ക് ഒരു കുട്ടിയെ ഉണര്‍ത്താനോ അവന്റെ ഉറക്ക രീതികളെ തടസ്സപ്പെടുത്താനോ സാധിക്കും.

share this post on...

Related posts