ആര്‍ത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആര്‍ത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

1. ആര്‍ത്തവ ദിനങ്ങളില്‍ പ്രത്യേകമായി ഒരു അടിവസ്ത്രം അധികം കരുതുക.

2. കറ പുരണ്ട അടിവസ്ത്രം തന്നെ അധികം നേരേ ധരിക്കുന്നത് വൃത്തികരമല്ല. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഒരു അടിവസ്ത്രം, പാഡ് എന്നിവ അധികം കരുതുക.

3. ആര്‍ത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാല്‍ അതിന്റെ തീക്ഷ്ണത കൂടും. ഇത് അണുബാധ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ പാഡുകള്‍ അധികനേരം ഉപയോഗിക്കാതിരിക്കുക. 4-5 മണിക്കൂറുകള്‍ കൂടുമ്പോള്‍ പാഡ് മാറ്റുക.

4. ആര്‍ത്തവ ദിനങ്ങളില്‍ സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലം ഉപയോഗിച്ച് തന്നെ കഴുകുക.

5. സാനിറ്ററി നാപ്കിനുകളുടെ നിര്‍മ്മാര്‍ജ്ജനവും ഒരു പ്രധാന പ്രശ്‌നാണ്. ഉപയോഗിച്ച പാഡുകള്‍ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാന്‍.

6. തുണി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ തുണി മാറ്റുക. ഉപയോഗിച്ച തുണി നന്നായി കഴുകുക. സോപ്പിന്റെ പത പോകും വരെ വെള്ളത്തില്‍ കഴുകുക. നല്ല വെയിലും കാറ്റും ഉള്ളിടത്ത് ഉണക്കുക. പൂപ്പല്‍ ബാധ തടയാന്‍ ഈ രീതി സഹായിക്കും. അടിവസ്ത്രങ്ങളുടെ കാര്യവും ഇതുപോലെ തന്നെ ശ്രദ്ധിക്കണം.

7. Menstrual cup ഉപയോഗിക്കുന്നവര്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ അത് ശരീരത്തിനുള്ളില്‍ വെക്കരുത്.

8. സ്വകാര്യഭാഗങ്ങളുടെ സമീപമുള്ള രോമങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

share this post on...

Related posts