ചെറുനാരങ്ങയുടെ തൊലിയിലുമുണ്ട് ആരോഗ്യം

നമ്മുടെ അടുക്കളയില്‍ സ്ഥിരം കാണുന്ന ഒന്നാണ് ചെറുനാരങ്ങ.ഭക്ഷണമായും ശുചീകാരിയായും ശരീരകാന്തിക്കും നാരങ്ങ ഫലപ്രദമാണ്. നാരങ്ങ നീര് പോലെ തൊലിയും എളുപ്പത്തില്‍ ഭക്ഷിക്കാവുന്നതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ തൊലി നന്നായി കഴുകണം എന്നുമാത്രം. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍ എന്നിവ നാരങ്ങ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചില കാന്‍സറുകളെ ചെറുക്കുന്ന ഘടകങ്ങള്‍പോലും തൊലിയില്‍ ഉണ്ടത്രേ. അല്പം ചവര്‍പ്പുള്ളതിനാല്‍ തൊലി തിന്നുക പ്രയാസമായിരിക്കും. അതുകൊണ്ട് തൊലി ഗ്രെയിറ്റ് ചെയ്ത് സലാഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഐസ്‌ക്രീമിലും ചോക്കലേറ്റിലും നല്ല ചേര്‍ച്ചയാണ്. ജ്യൂസ് ആക്കിയും കഴിക്കാം. ചെറുനാരങ്ങ തൊലിയില്‍ ധാരാളം സൗന്ദര്യവര്‍ധക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് മോയിസ്ചറൈസറായും വൃത്തിയാക്കാനും ഉപയോഗിക്കാവുന്നതാണ്. കൂടാതെ തടി കുറയ്ക്കാനും, എല്ലുകള്‍ക്ക് ഉറപ്പുനല്‍കാനും കഴിവുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന സാല്‍വസ്‌ട്രോള്‍, ലിമോനീന്‍ എന്നിവ കാന്‍സറിനോട് പോരാടുന്ന സംയുക്തങ്ങളാണ്. ഇത് സ്‌ട്രെസ് ഇല്ലാതാക്കാനും സഹായിക്കും.

share this post on...

Related posts