വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഈ ഗുണങ്ങളുണ്ട്

ഔഷധഗുണങ്ങളുടെ കലവറയാണ് വെളുത്തുള്ളി. 100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.
ഔഷധഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതുകൊണ്ടുള്ള ഗുണം ഏറെയാണ്. ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്തുന്നതിനു വളരെ നല്ലതാണ്. രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിവരുത്തുന്നതിനു സഹായിക്കും
പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായി വെളുത്തുള്ളി കഴിക്കാം. ബാക്ടീരിയകളെ നിയന്ത്രിച്ച് ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്
ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ രക്തധമനികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.
ഹൃദ് രോഗത്തിനു പ്രധാന കാരണമാകുന്ന രക്തസമ്മര്‍ദം കുറച്ചു നിര്‍ത്താനും വെള്ളുത്തുള്ളി സഹായിക്കുന്നു.
ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം ശരീരം ഭാരം കുറക്കാനും ഇത് സഹായിക്കും. വെളുത്തുള്ളി ദിവസവും ചതച്ചു കഴിക്കുന്നത് മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്’

share this post on...

Related posts