‘ഗാര്‍ഡനിംഗ്’ ഹോബിയാക്കൂ;

വീട്ടില്‍ നല്ലൊരു പൂന്തോട്ടം ഉണ്ടെങ്കില്‍ വീടിന് മാത്രമല്ല മനസിനും അത് കൂടുതല്‍ സന്തോഷം നല്‍കും. ഗാര്‍ഡനിംഗ് ചിലര്‍ക്ക് ഹോബിയാണ്. അതില്‍ നിന്ന് കിട്ടുന്ന സന്തോഷവും വെറെയാണ്. പുതിയ പഠനം പറയുന്നതും അത് തന്നെയാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കിയുമാണ് ഗാര്‍ഡനിംഗ് നമ്മെ സഹായിക്കുന്നത്. ഇവരില്‍ ഡിമെന്‍ഷ്യ സാദ്ധ്യത 36 ശതമാനം വരെ കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദം അകന്ന് ഉന്മേഷത്തോടെയിരിക്കാനും രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം എന്നിവ അകറ്റാനും ഗാര്‍ഡനിംഗ് സഹായിക്കും. നിങ്ങള്‍ എപ്പോഴും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വീട്ടിലൊരു പൂന്തോട്ടം ഒരുക്കാവുന്നതാണെന്ന് മാനസികാരോഗ്യ ബ്ലോഗറും _my_little_allotment ന്റെ സ്ഥാപകയുമായ കിര്‍സ്റ്റി വാര്‍ഡ് പറയുന്നു.  വിറ്റാമിന്‍ ഡിയുടെ അപര്യാപ്തയുള്ളവര്‍ രാവിലെ ഒന്‍പത് മണിക്ക് മുന്‍പും വൈകിട്ട് നാലിന് ശേഷവും ഇളംവെയിലേറ്റ് ഗാര്‍ഡനിംഗില്‍ ഏര്‍പ്പെട്ടു നോക്കൂ. മികച്ച ഫലം ലഭിക്കും. ജോലി സമ്മര്‍ദ്ദം, വൈകുന്നേരങ്ങളില്‍ ഉണ്ടാകുന്ന വിഷാദ ചിന്തകള്‍ അകറ്റാനും ഗാര്‍ഡനിംഗ് സഹായിക്കുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍( post-traumatic stress disorder) എന്ന അവസ്ഥ അനുഭവിക്കുന്നവര്‍ കൂടുതല്‍ സമയവും പൂന്തോട്ട പരിപാലനത്തില്‍ മാറ്റിവയ്ക്കുന്നത് നിങ്ങളെ കൂടുതല്‍ ആരോഗ്യന്മാരും എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും – കിര്‍സ്റ്റി വാര്‍ഡ് പറഞ്ഞു.

share this post on...

Related posts